ആരോഗ്യമന്ത്രിയുടെ ജില്ലയില്‍ കോവിഡ് കണക്കുകള്‍ ഒരിക്കലും സുതാര്യമല്ലെന്ന് ആക്ഷേപം;  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 50 ശതമാനത്തിലേക്ക് അടുക്കുന്നു; ജില്ലയിലെ മരണക്കണക്കും പുറത്തു വിടുന്നില്ല; ആരോപണങ്ങൾ മറുപടി പറയാതെ ആരോ​ഗ്യ വകുപ്പ്

ആരോഗ്യമന്ത്രിയുടെ ജില്ലയില്‍ കോവിഡ് കണക്കുകള്‍ ഒരിക്കലും സുതാര്യമല്ലെന്ന് ആക്ഷേപം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 50 ശതമാനത്തിലേക്ക് അടുക്കുന്നു; ജില്ലയിലെ മരണക്കണക്കും പുറത്തു വിടുന്നില്ല; ആരോപണങ്ങൾ മറുപടി പറയാതെ ആരോ​ഗ്യ വകുപ്പ്

സ്വന്തം ലേഖകൻ
പത്തനംതിട്ട: ആരോഗ്യമന്ത്രിയുടെ ജില്ലയില്‍ കോവിഡ് കണക്കുകള്‍ ഒരിക്കലും സുതാര്യമല്ലെന്നാണ് ആക്ഷേപം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 50 ശതമാനത്തിലേക്ക് അടുക്കുന്നു. ജില്ലയിലെ മരണക്കണക്കും പുറത്തു വിടുന്നില്ല.ആരോപണങ്ങൾ മറുപടി പറയാതെ ആരോ​ഗ്യ വകുപ്പ്

ജില്ലയില്‍ ഇതു വരെ കോവിഡ് ബാധിച്ച്‌ എത്ര പേര്‍ മരിച്ചുവെന്ന് ചോദിച്ചാല്‍ അതിന് ഉത്തരമില്ല. കോവിഡിന്റെ പ്രതിദിന കണക്കുകള്‍ തയാറാക്കുന്നത് മാസ് മീഡിയ ഓഫീസും വിതരണം ചെയ്യുന്നത് പിആര്‍ഡിയുമായി.

കഴിഞ്ഞ ഒരാഴ്ചയായി പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മാധ്യമങ്ങള്‍ക്ക് നല്‍കിയിരുന്നു. വെള്ളിയാഴ്ച ടെസ്റ്റ് പോസിറ്റിവിറ്റി 42 ശതമാനമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യാഴാഴ്ച 34.07 ശതമാനമായിരുന്നു. ഒറ്റ ദിവസം കൊണ്ട് ടെസ്റ്റ് പോസിറ്റിവിറ്റിയില്‍ കുതിച്ചു കയറ്റം ഉണ്ടായതോടെ ശനിയാഴ്ച നല്‍കിയ പിആര്‍ഡി പത്രക്കുറിപ്പില്‍ ടെസ്റ്റ് പോസിറ്റിവിറ്റി ഒഴിവാക്കിയിരുന്നു.

ശനിയാഴ്ച ജില്ലയില്‍ 2012 പേര്‍ക്കാണ് കോവിഡ് പോസിറ്റീവ് ആയത്. ടെസ്റ്റ് പോസിറ്റിവിറ്റി 50 ശതമാനത്തിന് അടുത്തെത്തി. എന്നാല്‍, ഇതു സംബന്ധിച്ച കൃത്യമായ കണക്ക് ഇന്നലെ മുതല്‍ പിആര്‍ഡി പത്രക്കുറിപ്പില്‍ നിന്ന് അപ്രത്യക്ഷമായി.

ജില്ലയിലെ മരണക്കണക്കും പുറത്തു വിടാന്‍ ആരോഗ്യവകുപ്പ് തയാറല്ല. മാധ്യമങ്ങള്‍ പലപ്പോഴും മന്ത്രി വീണയോട് തന്നെ ഈ വിവരം സുചിപ്പിച്ചിട്ടുണ്ട്. ജില്ലയില്‍ ഇതു വരെ എത്ര പേര്‍ കോവിഡ് ബാധിച്ചു മരിച്ചുവെന്ന കണക്ക് പുറത്തുവിടാന്‍ ഡിഎംഓയ്ക്ക് നിര്‍ദ്ദേശം നല്‍കിയെന്ന് മന്ത്രി പറയും. എന്നാല്‍, ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത് തങ്ങള്‍ക്ക് അങ്ങനെ ഒരു നിര്‍ദേശമില്ലെന്നാണ്.