ഇന്ത്യ പാക് സംഘര്‍ഷ സാഹചര്യം; ആരോഗ്യ മന്ത്രാലയത്തിലെ എല്ലാ ഉദ്യോഗസ്ഥരുടെയും അവധി റദ്ദാക്കി; ഉടൻ ജോലിയില്‍ പ്രവേശിക്കണമെന്ന് സർക്കുലർ

Spread the love

ഡൽഹി: ഇന്ത്യ പാക് സംഘർഷ സാഹചര്യത്തില്‍ ആരോഗ്യ മന്ത്രാലയത്തിലെ എല്ലാ ഉദ്യോഗസ്ഥരുടെയും അവധികള്‍ സർക്കാർ റദ്ദാക്കി.

നേരത്തെ അനുവദിച്ച അവധികളടക്കം സർക്കാർ റദ്ദാക്കിയിട്ടിട്ടുണ്ട്. ഉദ്യോഗസ്ഥർ ഉടൻ ജോലിയില്‍ പ്രവേശിക്കണമെന്ന സർക്കുലറും ഇറക്കി.

മുന്നൊരുക്കത്തിന്റെ ഭാഗമായാണ് ഇത്തരം ഒരു സ്വാഭാവിക നടപടി. എയിംസിലെ എല്ലാ ഡോക്ടർമാരുടെയും അവധി റദ്ദാക്കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാഹചര്യം കണക്കിലെടുത്ത് ഗുജറാത്തിലും എല്ലാ ഉദ്യോഗസ്ഥരുടെയും അവധി റദ്ദാക്കിയതായി മുഖ്യമന്ത്രി അറിയിച്ചിരുന്നു. രാജ്യത്തെ സുരക്ഷ വർധിപ്പിക്കുന്നതില്‍ വലിയ രീതിയിലുള്ള നീക്കങ്ങള്‍ സർക്കാർ നടത്തുന്നുണ്ട്.

ജമ്മു, ശ്രീനഗർ, ലേ, ജോധ്പൂർ, അമൃത്സർ, ചണ്ഡീഗഡ്, ഭുജ്, ജാംനഗർ, രാജ്‍കോട്ട് എന്നീ വിമാനത്താവളങ്ങളിലേക്കുള്ള വിമാനങ്ങളാണ് ഈ മാസം 15 വരെ നിർത്തലാക്കിയിരിക്കുന്നത്.