ആരോഗ്യവകുപ്പ് ആസ്ഥാനത്തെ ഫയലുകൾ കാണാതായ സംഭവം; ആഭ്യന്തര അന്വേഷണത്തിന് സർക്കാർ

ആരോഗ്യവകുപ്പ് ആസ്ഥാനത്തെ ഫയലുകൾ കാണാതായ സംഭവം; ആഭ്യന്തര അന്വേഷണത്തിന് സർക്കാർ

സ്വന്തം ലേഖിക

തിരുവനന്തപുരം: ആരോഗ്യവകുപ്പ് ആസ്ഥാനത്തെ ഫയലുകള്‍ കാണാതായ സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് സര്‍ക്കാര്‍.

വകുപ്പിലെ വിജിലന്‍സ് വിഭാഗമാകും അന്വേഷണം നടത്തുക. നഷ്ടമായത് കെ എം എസ് സി എല്‍ രൂപീകൃതമാകുന്നതിനും ഏറെ മുന്‍പുള്ള ഫയലുകളാണെന്ന നിലപാടിലും കണ്ടെത്തലിലുമാണ് ഇപ്പോഴും സര്‍ക്കാര്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആരോ​ഗ്യവകുപ്പ് ഡയറക്ടര്‍ ഓഫീസില്‍ നിന്നും ഫയലുകള്‍ കാണാതായ സംഭവത്തില്‍ പൊലീസ് അന്വേഷണത്തിനുള്ള പരിമിതി നേരത്തെതന്നെ ആരോ​ഗ്യ വകുപ്പിനെ അറിയിച്ചിരുന്നു. ഇതിനിടയിലാണ് വിശദമായ ആഭ്യന്തര അന്വേഷണം.

വിജിലന്‍സ് വിഭാഗമാകും അന്വേഷിക്കുക. ഫയലുകളിലെ ഉള്ളടക്കം, നഷ്ടമായത് ഏതൊക്കെ ഫയലുകള്‍, വീഴ്ച്ച എന്നിവയായിരിക്കും പരിശോധിക്കുക. പ്രാഥമികാന്വേഷണത്തില്‍, പുതിയ ഫയലുകളൊന്നും നഷ്ടമായില്ലെന്ന നിഗമനത്തിലാണ് വകുപ്പ്.

കെ എം എസ് സി എല്‍ രൂപീകൃതമാവുന്നതിനും മുന്‍പുള്ള ഫയലുകളെന്നാണ് ഇപ്പോഴും സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നത്. 2001 യുഡിഎഫ് കാലത്തേ അടക്കം ഫയലുകള്‍ ഇതിലുണ്ടെന്നാണ് അനൗദ്യോഗിക വിവരം. ചില ഉദ്യോഗസ്ഥര്‍ക്കെതിരായ അന്വേഷണത്തിന്റെയും നടപടിയുടെയും വിവരങ്ങള്‍ ഇതിലുണ്ടെന്നാണ് സൂചന.

എന്നാല്‍ അഞ്ഞൂറോളം ഫയലുകളാണ് നഷ്ടമായതെന്ന കണക്ക് നിലനില്‍ക്കുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാനുണ്ട്.

ഫയല്‍നീക്ക നടപടികളവസാനിച്ചതും, നീക്കം ചെയ്യാവുന്ന തരത്തില്‍ കാലപ്പഴക്കമെത്തിയതും എന്നാണ് ഫയലുകളെ സര്‍ക്കാര്‍ വിശദീകരിക്കുന്നത്. അതേസമയം, കേസുകള്‍ നിലനില്‍ക്കുന്നതോ, സര്‍വ്വീസ് രേഖകളോ, വായ്പ്പ ഇടപാടുകള്‍ സംബന്ധിച്ചുള്ളതോ ആയ ഫയലുകളാണെങ്കില്‍ ഈ വാദം നിലനില്‍ക്കില്ല.

കെ.എം.എസ്.സി.എല്‍ പര്‍ച്ചേസ് കൊള്ളയുടെ പശ്ചാത്തലത്തില്‍ പുറത്തുവന്ന വലിയ വീഴ്ച്ചയുടെ വിവരങ്ങള്‍ ഇപ്പോഴും ദുരൂഹമായി തുടരുകയാണ്. ധനകാര്യ വിഭാ​ഗത്തിന്റെ അന്വേഷണത്തിന് ശേഷമാകും ഇക്കാര്യത്തില്‍ വ്യക്തത വരിക.