ചായ വീണ്ടും വീണ്ടും ചുടാക്കി കുടിക്കാറുണ്ടോ? വീണ്ടും ചൂടാക്കുന്നത് ഹാനികരമോ?

Spread the love

ചായ ഇഷ്ടപ്പെടാത്ത മലയാളികൾ ഉണ്ടാവില്ല. തണുത്തുപോയാൽ പലരും വീണ്ടും ചൂടാക്കി കുടിക്കാറുണ്ട്. എന്നാൽ സ്ഥിരമായി ഇങ്ങനെ ചെയ്യുന്നത് ആരോഗ്യത്തിന് ഹാനികരമാണോ എന്ന സംശയം പലർക്കും ഉണ്ട്. ശാസ്ത്രീയ പഠനങ്ങൾ അനുസരിച്ച് ചായ വീണ്ടും ചൂടാക്കുന്നത് അപകടകരമല്ല, പക്ഷേ ഗുണനിലവാരം കുറഞ്ഞേക്കാം.

തേയിലയിൽ ചില നൈട്രേറ്റ് സംയുക്തങ്ങൾ ഉണ്ടെങ്കിലും, ചായ വീണ്ടും ചൂടാക്കുമ്പോൾ അത് അപകടകരമായ അളവുകളിലേക്കു മാറുന്നുവെന്നതിന് തെളിവില്ല. തണുത്ത ചായ വീണ്ടും തിളക്കുന്ന തരത്തിൽ ചൂടാക്കുന്നില്ലെങ്കിൽ അപകട സാധ്യത കുറവാണ്.

എന്നാൽ ചായ മണിക്കൂറുകളോളം (പ്രത്യേകിച്ച് പാൽചായ) സാധാരണ താപനിലയിൽ വെച്ചാൽ ബാക്ടീരിയ വളരാൻ സാധ്യതയുണ്ട്. അതിന് ശേഷം ചൂടാക്കുന്നത് എല്ലാ ബാക്ടീരിയകളെയും ഇല്ലാതാക്കില്ല.

സ്വാദ് കുറഞ്ഞേക്കാം
ചായയിലെ പ്രധാന ആൻ്റീഓക്സിഡൻ്റ് സംയുക്തങ്ങളായ കാറ്റെച്ചിനുകൾ (catechins), പോളിഫിനോളുകൾ (polyphenols) എന്നിവ ചൂടിനോട് റിയാക്ട് ചെയ്യുന്നവയാണ്. 85°C-120°C വരെ ചൂടാക്കുന്നത് അപകടകരമല്ലെങ്കിലും ഈ ആന്റി-ഓക്സിഡന്റുകളുടെ അളവ് കുറയാനിടയുണ്ട്.

രുചിയിലും നിറത്തിലും മാറ്റം

ചായ വീണ്ടും ചൂടാക്കുമ്പോൾ അതിന്റെ രുചി, നിറം, മണം എന്നിവയും മാറും. പഠനങ്ങൾ പ്രകാരം തണുത്ത ചായ 85°C-യ്ക്ക് മുകളിലായി ചൂടാക്കിയാൽ മണവും നിറവും കുറയുകയും കയ്പ്പും ആസിഡിറ്റിയും വർധിക്കുകയും ചെയ്യുന്നു.

ചായ നീണ്ടനേരം സാധാരണ താപനിലയിൽ വെക്കരുത്.
ആവശ്യമെങ്കിൽ മാത്രം മിതമായ ചൂടിൽ (തിളപ്പിക്കാതെ) ചൂടാക്കാം.
തയ്യാറാക്കിയ ഉടനെ ചായ കുടിക്കുന്നതാണ് ഉചിതം