
നമ്മള്‍ കഴിക്കുന്നതും പാത്രം വൃത്തിയാക്കാനും വ്യക്തി ശുചിത്വത്തിനും ഉപയോഗിക്കുന്ന പലതും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതാണെന്ന് എത്രപേർക്കറിയാം?
രോഗങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കാനും പ്രതിരോധ ശേഷി വർധിപ്പിക്കാനും വീടുകളില്‍ നിന്ന് ചില കാര്യങ്ങൾ മാറ്റി നിർത്തേണ്ടതുണ്ട്. അത്തരത്തിൽ
അകറ്റിനിർത്തേണ്ട ആറ് കാര്യങ്ങളെ കുറിച്ച് മുന്നറിയിപ്പ് നല്‍കുകയാണ് ഡോക്ടർ മന്നൻ വോറ.
ഡോ. മന്നൻ വോറ തന്റെ വീട്ടില്‍ നിന്ന് പുറത്താക്കിയ ആറ് ഉല്‍പ്പന്നങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
1. അടുക്കളയില്‍ ഉപയോഗിക്കുന്ന സ്പോഞ്ചുകള്‍ – അധികനാള്‍ ഉപയോഗിച്ചാല്‍ ഇത് രോഗാണുക്കളുടെ വിളനിലമാകും. ഒരു ബാത്റൂമില്‍ ഉള്ളതിനേക്കാള്‍ രോഗാണുക്കള്‍ ഇതിലുണ്ടാകാനുള്ള സാധ്യതയുണ്ട്. ആളുകള്‍ മാസങ്ങളോളം ഒരേ സ്പോഞ്ച് ഉപയോഗിക്കുന്നു. കൃത്യമായ ഇടവേളകളില്‍ ഇത് മാറ്റുന്നത് മാത്രമാണ് പരിഹാരം. ഇതിന് പരിഹാരമായി വേഗം ഉണങ്ങുന്ന ഡിഷ് ബ്രഷുകളും കഴുകി ഉപയോഗിക്കാവുന്ന ഡിഷ് ക്ലോത്തുകളും ഉപയോഗിക്കാം
2. അടുക്കളയിലെ തുറന്ന വേസ്റ്റ് ബിന്നുകള്‍ – ഇത് അടുക്കളയിലേക്ക് കൊതുകിനെയും ബാക്ടീരിയെയും ആകർഷിക്കും
പകരം പെഡല്‍ ബിന്നുകള്‍ ഉപയോഗിക്കാവുന്നതാണ്. നനഞ്ഞ/ഉണങ്ങിയ മാലിന്യങ്ങള്‍ വെവ്വേറെ വേർതിരിക്കുകയും ദിവസേന ബിൻ കാലിയാക്കുകയും ചെയ്യുന്നതിലൂടെ വൃത്തിയുള്ള അന്തരീക്ഷം ഒരുക്കാനാകും
3. പഞ്ചസാരയുടെ അളവ് കൂടിയ ബിസ്കറ്റ് – കുട്ടികള്‍ക്ക് ഗുണകരമല്ലെന്നതാണ് കാരണം
ഇതിന് പരിഹാരമായി അണ്ടിപരിപ്പ്, പഴങ്ങള്‍, മധുരമില്ലാത്ത തൈര്, വീട്ടിലുണ്ടാക്കുന്ന ലഘുഭക്ഷണം തുടങ്ങിയവ ഉപയോഗിക്കാം
4.കൊതുകുതിരി – ഇതിലെ വിഷ പുക, കുട്ടികള്‍ക്കും ആസ്തമ രോഗികള്‍ക്കും ഹാനികരമാണ്
ജനലില്‍ വലകള്‍ സ്ഥാപിക്കാം. ബെഡ് നെറ്റുകള്‍ ഉപയോഗിക്കുന്നതടക്കമുള്ള ആരോഗ്യപരമായ മാർഗങ്ങള്‍ ഉപയോഗിക്കാം.
5. സുഗന്ധമുള്ള സാനിറ്ററി പാഡുകള്‍ – ഇത് ചർമത്തിന് അസ്വസ്ഥത ഉണ്ടാക്കുകയും അണുബാധ സാധ്യത കൂട്ടുകയും ചെയ്യും.
സാധാരണ കോട്ടൻ പാഡുകള്‍, മെൻസ്ട്രുവല്‍ കപ്പുകളോ പിരീഡ്സ് അടിവസ്ത്രങ്ങളോ ഉപയോഗിക്കുന്നതാണ് ബദല്‍ മാർഗം.
6. ലൂഫ – ഇത് സ്ഥിരം ഉപയോഗിക്കുന്നതിനാല്‍ രോഗാണുക്കളുടെ വിളനിലമാകാൻ സാധ്യത കൂടുതലാണ്. ശരീരത്തിലുള്ള ചെറിയ മുറിവകളില്‍ അണുബാധ വർധിപ്പിക്കാനും ചൊറിച്ചിലടക്കമുള്ള രോഗങ്ങള്‍ക്കും കാരണമാകും.
ലൂഫക്ക് പകരം കൈ ഉപയോഗിച്ച് ശരീരം കഴുകുക. അല്ലെങ്കില്‍ മൃദുവായ കോട്ടണ്‍ തുണി ഉപയോഗിക്കുക. ഇത് ദിവസവും കഴുകുക. വേഗം ഉണങ്ങുന്ന സിലിക്കോണ്‍ സ്ക്രബറുകളും ഉപയോഗിക്കാം എന്നതാണ് പരിഹാരം.