ഉറങ്ങാനാകുന്നില്ലേ? നിങ്ങളുടെ പ്ലേറ്റിൽ ഈ ഭക്ഷണങ്ങൾ ഉൾപ്പെടുത്തു; രാത്രിയിൽ സുഖമായി ഉറങ്ങാൻ സഹായിക്കുന്ന 6 ഭക്ഷണങ്ങൾ

Spread the love

രാത്രിയില്‍ ശരിയായി ഉറങ്ങാൻ സാധിച്ചില്ലെങ്കിൽ അത് ശരീരാരോഗ്യത്തെയും മാനസികാരോഗ്യത്തെയും പ്രതികൂലമായി ബാധിക്കാം. രാത്രിയിൽ ഉറങ്ങാൻ കഴിയാത്തതിന് പല കാരണങ്ങളുമുണ്ട്, അതില്‍ ചില ഭക്ഷണങ്ങളും ഉള്‍പ്പെടുന്നു.

അതുകൊണ്ട് തന്നെ, നന്നായി ഉറങ്ങാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ നമ്മുടെ ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് ഗുണകരമായിരിക്കും. അവ ഏതെല്ലാമെന്ന് നോക്കാം.

ബദാം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബദാമില്‍ അടങ്ങിയിട്ടുള്ള മഗ്നീഷ്യം, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയവ ഉറക്കത്തിന് സഹായിക്കുന്ന മെലാറ്റോണിൻറെ ഉത്പാദനം നിയന്ത്രിക്കുന്നു.

വാഴപ്പഴം

ഉയർന്ന അളവില്‍ പൊട്ടാസ്യവും മഗ്നീഷ്യവും അടങ്ങിയിട്ടുള്ളതാണ് വാഴപ്പഴം രാത്രി കഴിക്കുന്നത് നല്ല ഉറക്കം ലഭിക്കാനും വയറിൻറെ ആരോഗ്യത്തിനും ഏറെ നല്ലതാണ്.

മത്സ്യം

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുള്ള സാല്‍മണ്‍, മത്തി പോലുള്ള കൊഴുപ്പുകള്‍ അടങ്ങിയ മത്സ്യങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും നല്ല ഉറക്കം ലഭിക്കാൻ ഗുണം ചെയ്യും

കിവി

വിറ്റാമിൻ സി, ഇ, പൊട്ടാസ്യം, ഫോളേറ്റ്, സെറാടോണിൻ, ആൻറി ഓക്സിഡൻറുകള്‍ എന്നിവ അടങ്ങിയിരിക്കുന്ന കിവി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഉറക്കം മെച്ചപ്പെടുത്താൻ സഹായിക്കും

മത്തങ്ങാ വിത്ത്

മത്തങ്ങാ വിത്തുകളില്‍ ഉള്ള ട്രിപ്‌റ്റോഫാൻ, മഗ്നീഷ്യം, സിങ്ക് എന്നിവ മെലാറ്റോണിന്റെ ഉത്പാദനം നിയന്ത്രിക്കാനും നല്ല ഉറക്കം ലഭിക്കാനും ഗുണം ചെയ്യും

ഇഞ്ചി

ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങള്‍ ഉള്ള ഇഞ്ചി ഉറങ്ങുന്നതിന് മുമ്ബ് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും നല്ല ഉറക്കം ലഭിക്കാനും നല്ലതാണ്.