
നമുക്ക് ഓരോരുത്തർക്കും ഇഷ്ടമുള്ളൊരു ഉറക്ക പൊസിഷൻ ഉണ്ട്. ഇടത്തേക്ക് അല്ലെങ്കിൽ വലത്തേക്ക് ചരിഞ്ഞോ, കമിഴ്ന്നോ മലർന്നോ ഇങ്ങനെ പലതും. എന്നാല്‍ നിങ്ങള്‍ സ്വീകരിക്കുന്ന ആ ഉറക്ക പൊസിഷൻ ആരോഗ്യപരമായി എത്രത്തോളം നല്ലതാണ്? അത് നിങ്ങളുടെ ദൈനംദിന ജീവിതത്തിൽ എന്തെല്ലാം മാറ്റങ്ങൾ ഉണ്ടാക്കുന്നുവെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?
ശരിയായ ഉറക്ക ശൈലി നല്ല ആരോഗ്യം, മെച്ചപ്പെട്ട ഹൃദയപ്രവർത്തനം തുടങ്ങിയ കാര്യങ്ങളിൽ ഗുണകരമായ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
ഉറക്കം എന്നത് വെറും ഒരു മണിക്കൂറോ രണ്ടുമണിക്കൂറോ മാത്രമുള്ള കാര്യമല്ല. ശരീരത്തിനും മനസ്സിനും വേണ്ടത് ദിവസേന ഏഴ് മുതല്‍ എട്ട് മണിക്കൂർ വരെയുളള ഉറക്കമാണ്. എന്നാല്‍ നിങ്ങള്‍ എങ്ങനെ ഉറങ്ങുന്നു എന്നതും അതുപോലെ തന്നെ പ്രധാനമാണ്. കമിഴ്ന്ന് ഉറങ്ങുന്നത് ഒഴിവാക്കുന്നത് നല്ലതാണ്, കാരണം ഇത് നട്ടെല്ലിനെയും ഞരമ്പുകളെയും ശ്വസനത്തെയും ദോഷകരമായി ബാധിക്കുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വശം ചരിഞ്ഞ് ഉറങ്ങുന്നത്, പ്രത്യേകിച്ച് ഇടതുവശത്തേക്ക് കിടക്കുന്നത്, നട്ടെല്ലിനെ സുഖകരമായി സൂക്ഷിക്കുകയും കൂർക്കം വലി കുറയ്ക്കുന്നതിൽ സഹായിക്കുകയും ചെയ്യുന്നു. മുഴുവൻ ഇങ്ങനെ തന്നെ കിടക്കാൻ നിങ്ങളുടെ ഇരു വശത്തായി തലയിണകൾ വയ്ക്കുന്നത് നല്ലതാണ്.
മലർന്ന് കിടന്ന് അതായത് നിങ്ങളുടെ ബാക്കില്‍ സപ്പോർട്ട് കൊടുത്ത് ഉറങ്ങുന്നത് നല്ല കാര്യമാണ്. ഇത് നിങ്ങളുടെ ശരീരത്തിന് മികച്ച പിന്തുണ നല്‍കുന്നു. ഉറക്കത്തിനായി ഉറച്ച മെത്തയും ശരിയായ ഉയരമുള്ള തലയണയും തിരഞ്ഞെടുക്കുക. പ്രത്യേകിച്ച് നട്ടെല്ലിന് സുഖകരമായ പിന്തുണ ഉറപ്പാക്കാൻ ശ്രദ്ധ വേണം.