ദേ മഴക്കാലമെത്തി; അടുക്കളയിൽ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ

Spread the love

മഴയും മഴക്കാല കാഴ്ചകളും ആസ്വദിക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല. എന്നിരുന്നാലും, ഇതിന് കുറച്ചു ദോഷവശങ്ങൾ കൂടിയുണ്ട്. അമിതമായ നനവും ഈർപ്പവും കാരണം വീടിന്റെ അകത്തളങ്ങളിൽ പലവിധ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു. പ്രത്യേകിച്ച് അടുക്കളയിൽ ഈ കാലത്ത് ചില കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ആ നിർബന്ധമായ ജാഗ്രതകൾ എന്തെല്ലാമാണെന്ന് നോക്കാം.

  • അമിതമായ ഈർപ്പം അടുക്കളയിൽ തടികൊണ്ടുള്ള ഡ്രോയറുകളിലും ക്യാബിനറ്റുകളിലും പൂപ്പൽ വരാൻ സാധ്യതയുണ്ട്. അതിനാല്‍ തന്നെ ഈർപ്പത്തെ പ്രതിരോധിക്കുന്ന മെറ്റീരിയലുകള്‍ ഉപയോഗിച്ച്‌ ഇത് നന്നായി കവർ ചെയ്ത് സൂക്ഷിക്കാം. കൂടാതെ, ഇളം സുഗന്ധം ഉള്ള വസ്തുക്കൾ ഡ്രോയറുകൾക്കുള്ളിൽ വയ്ക്കുന്നത് ദുർഗന്ധം ഒഴിവാക്കാനും അന്തരീക്ഷം സുഖകരമാക്കാനും സഹായിക്കും.
  • മഴക്കാലത്ത് ബിസ്കറ്റ്, ചിപ്സ്, മസാലപ്പൊടികള്‍ തുടങ്ങിയ സാധനങ്ങള്‍ മഴക്കാലത്ത് എളുപ്പത്തില്‍ കേടാവുന്നു. ഇത് തടയാൻ വായു കടക്കാത്ത പാത്രങ്ങളിലാക്കി സാധനങ്ങള്‍ സൂക്ഷിക്കുന്നത് നല്ലതായിരിക്കും. പ്രാണി ശല്യം ഒഴിവാക്കാൻ അടുക്കളയില്‍ വയണയില സൂക്ഷിക്കാവുന്നതാണ്.
  • മഴക്കാലത്ത് അന്തരീക്ഷത്തിലെ ഈർപ്പം കൂടുന്നതിനാൽ അടുക്കള പാത്രങ്ങളിൽ ഈർപ്പം നിലനിൽക്കാനുള്ള സാധ്യത കൂടുതലാണ്. പ്രത്യേകിച്ച് സ്പൂൺ, കപ്പ് പോലുള്ള ചെറിയ വസ്തുക്കൾക്ക് ഈർപ്പം പെട്ടെന്ന് പിടിക്കാൻ ഇടയുണ്ട്. ഇത് ഒഴിവാക്കാൻ അവ ഹുക്കുകളില്‍ തൂക്കിയിടുന്നത് നല്ലതായിരിക്കും. അടുക്കള കൂടുതല്‍ മനോഹരമാക്കാൻ പാകത്തിനുള്ള ഹുക്കുകള്‍ വാങ്ങിക്കാൻ ശ്രദ്ധിക്കാം.
  • നിലത്ത് വെള്ളം കിടന്നാല്‍ തെന്നി വീഴാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇതുമൂലം തെന്നി വീഴാനുള്ള അപകട സാധ്യതയുണ്ടാകാം. ഈ സാഹചര്യത്തിൽ, അടുക്കളയിൽ പ്രത്യേകിച്ചും സിങ്കിനോടടുത്ത് തെന്നാത്ത മെറ്റീരിയൽ കൊണ്ടുള്ള മാറ്റുകൾ ഉപയോഗിക്കുന്നത് സുരക്ഷയ്ക്കും സൗകര്യത്തിനും ഏറെ സഹായകമാണ്.
  • ഇൻഡോർ പ്ലാന്റുകള്‍ വളർത്തിയാല്‍ അടുക്കളയില്‍ പ്രകൃതിദത്ത ഭംഗി കൊണ്ട് വരാൻ സാധിക്കും. പുതിന, മല്ലിയില, ബേസില്‍ എന്നിവ വീടിനുള്ളില്‍ നന്നായി വളരുന്ന ചെടികളാണ്. ഇവ മനോഹരമായ ചെടിച്ചട്ടികളില്‍ നട്ടുവളർത്താം.