ഈയൊരു ഒറ്റ ഐറ്റം മതി ക്യാൻസറിനെ ഇനി പേടിക്കേണ്ട; കടല വെള്ളത്തിൽ കുതിർത്തു കഴിക്കൂ, ആരോഗ്യഗുണങ്ങൾ ഏറെ

Spread the love

നാം കഴിക്കുന്ന ഭക്ഷണത്തിലൂടെ തന്നെ പല രോഗങ്ങളെയും വരുതിയിലാക്കാന്‍ കഴിയുമെന്നാണ് വിദഗ്ധരുടെ പുതിയ കണ്ടത്തെൽ. ഇപ്പോഴിതാ വളരെ ആരോഗ്യ ഗുണങ്ങളുള്ളതും പണചിലവ് വളരെ കുറഞ്ഞതുമായ ഒരു ഭക്ഷ്യവസ്തുവിനെക്കുറിച്ച്‌ വെളിപ്പെടുത്തിയിരിക്കുകയാണ് ഡോക്ടര്‍മാര്‍.

കടലയാണ് ഈ പോഷകമൂല്യമുള്ള ഭക്ഷ്യവസ്തു. ഇതില്‍ പ്രോട്ടീനും ഫൈബറും കൂടുതലുള്ളതിനാല്‍, പ്രോട്ടീനും നാരുകളും ചേര്‍ന്ന് ദഹനത്തെ മന്ദഗതിയിലാക്കാന്‍ സഹായിക്കുന്നു. ആയതിനാൽ കൂടുതല്‍ സമയം വിശപ്പിനെ നീക്കിനിര്‍ത്താന്‍ ഇതു സഹായിക്കും. കൂടാതെ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും കടലയ്ക്ക് സാധിക്കും.

കടല വെള്ളത്തില്‍ ലയിച്ച്‌ ദഹനനാളത്തില്‍ ഒരു ‘ജെല്‍ പോലെയുള്ള’ പദാര്‍ത്ഥം ഉണ്ടാക്കുന്നു ഇത് വളരെ നല്ലതാണ്. കുടലിലെ ബാക്ടീരിയകള്‍ക്ക് വളരെ പ്രയോജനകരമായ ഭക്ഷണമായതിനാല്‍ ഇത് കുടല്‍ ക്യാന്‍സറിനുള്ള സാധ്യതയും കുറയ്ക്കുകയും ചെയ്യുന്നു. മഗ്‌നീഷ്യത്തിന്റെയും പൊട്ടാസ്യത്തിന്റെയും മികച്ച ഒരു ഉറവിടം കൂടിയാണിത്. കൂടാതെ ഹൃദയാരോഗ്യത്തിനും രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിനും സഹായിക്കുന്നു. കടല കഴിക്കുന്നതിലൂടെ ശരീരത്തില്‍ ബ്യൂട്ടിറേറ്റ് എന്ന് വിളിക്കപ്പെടുന്ന ഒന്നിന്റെ ഉല്‍പാദനത്തെ പ്രോത്സാഹിപ്പിക്കുന്നു, വന്‍ കുടലിലെ വീക്കം കുറയ്ക്കാന്‍ കഴിയുന്ന ഫാറ്റി ആസിഡാണിത് ഇതും നിങ്ങളുടെ കുടല്‍ ക്യാന്‍സറിനുള്ള സാധ്യത കുറയ്ക്കും. ആരോഗ്യകരമായ ചുവന്ന രക്താണുക്കള്‍ക്ക് ആവശ്യമായ ഇരുമ്പിന്റെ മികച്ച ഉറവിടം കൂടിയാണ് കടല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടാതെ കടല കഴിക്കുന്നതിലൂടെ മറ്റു ചില ഗുണങ്ങളും ഉണ്ട്. ചർമ്മത്തിൻറെയും തലമുടിയുടെയും ആരോഗ്യത്തിനും കുതിർത്ത കടല നല്ലതാണ്. ചർമ്മത്തിലുണ്ടാകുന്ന ചുളിവുകളെ അകറ്റാനും തലമുടിയുടെ വളർച്ചയ്ക്കും ഇവ സഹായിക്കും. മുടിയുടെ ആരോഗ്യത്തിന് ഉത്തമമായ വിറ്റാമിനുകളുടെയും ധാതുക്കളുടെയും മികച്ച ഉറവിടമാണ് കറുത്ത കടല. കൂടാതെ, പ്രോട്ടീൻ ധാരാളമായി അടങ്ങിയിരിക്കുന്ന ഇത് രോമകൂപങ്ങളെ ശക്തമായി നിലനിർത്തുകയും മുടി കൊഴിച്ചിൽ തടയുകയും ചെയ്യുന്നു. കുതിർത്ത കടല കഴിക്കുന്നത് മുടിയുടെ അകാല നരയെ തടയാൻ സഹായിക്കുന്നു.

കലോറി വളരെ കുറഞ്ഞതും പോഷകങ്ങൾ ധാരാളം അടങ്ങിയതുമായ കുതിർത്ത കടല ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ഫൈബർ ധാരാളം അടങ്ങിയ ഇവ വിശപ്പിനെ നിയന്ത്രിക്കുകയും അതുവഴി വണ്ണം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.