
പുരുഷൻമാരില് മാത്രമല്ല സ്ത്രീകളിലും ഹൃദയ സംബന്ധമായ രോഗങ്ങള്‍ ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്.
ഹൃദ്രോഗത്തെപ്പറ്റി ശരിയായ അറിവില്ലാത്തത് സ്ത്രീകളിലെ മരണനിരക്ക് വർദ്ധിപ്പിക്കുന്നതായി വിദഗ്ധർ പറയുന്നു.
അമിതവണ്ണം, ഉയർന്ന രക്തസമ്മർദ്ദം, ഉയർന്ന കൊളസ്ട്രോള്‍ എന്നിവ കൊറോണറി ആർട്ടറി രോഗത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു..- മംഗലാപുരത്തെ കെഎംസി ആശുപത്രിയിലെ അസോസിയേറ്റ് പ്രൊഫസറും സീനിയർ ഇൻ്റർവെൻഷണല്‍ കാർഡിയോളജിസ്റ്റുമായ ഡോ രാജേഷ് ഭട്ട് യു പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഹൃദയത്തെയും രക്തക്കുഴലുകളെയും ബാധിക്കുന്ന രോഗത്തെ പറയുന്നതാണ് കാർഡിയോവാസ്കുലാർ ഡിസീസ് (CVD). സമീപ വർഷങ്ങളില്‍, ഇന്ത്യയില്‍ ഹൃദയ സംബന്ധമായ അസുഖം (സിവിഡി) കണ്ടെത്തിയ സ്ത്രീകളുടെ എണ്ണത്തില്‍ ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടുള്ളതായി ആരോഗ്യ വിദഗ്ധർ പറയുന്നു.
ഹൃദയാഘാത ലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ ഉടനടി വൈദ്യസഹായം തേടേണ്ടത് അത്യന്താപേക്ഷിതമാണ്. പുകവലി ഉപേക്ഷിക്കല്‍, ആരോഗ്യകരമായ ഭക്ഷണം, ചിട്ടയായ വ്യായാമം, സമ്മർദ്ദം നിയന്ത്രിക്കല്‍, മദ്യപാനം ഒഴിവാക്കുക, തുടങ്ങിയ ജീവിതശൈലി മാറ്റങ്ങള്‍ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു. വിട്ടുമാറാത്ത സമ്മർദ്ദമോ വിഷാദമോ അനുഭവിക്കുന്ന സ്ത്രീകള്‍ക്ക് സിവിഡി ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
സ്ത്രീകളില്‍ കാണുന്ന ഹൃദയാഘാതത്തിൻ്റെ ചില ലക്ഷണങ്ങള്‍
* നെഞ്ചുവേദന
* ശ്വാസതടസ്സം
* തലകറക്കം
* ഓക്കാനം അല്ലെങ്കില്‍ ഛർദ്ദി
ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ ചെയ്യേണ്ടത് എന്തൊക്കെ?
ആരോഗ്യകരമായ ഭാരം നിലനിർത്തുക.നടത്തം, ജോഗിംഗ്, സൈക്ലിംഗ് അല്ലെങ്കില്‍ നീന്തല്‍ തുടങ്ങിയവ ചെയ്യുക ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണം പതിവാക്കുക.സ്ത്രീകള്‍ അവരുടെ സ്ട്രെസ് ലെവലുകള്‍ നിയന്ത്രിക്കുക.യോഗ അല്ലെങ്കില്‍ ധ്യാനം ശീലമാക്കുക.