വയറു ചാടിയതാണോ പ്രശ്നം? എങ്കിൽ ഇത്തരം മണ്ടത്തരങ്ങൾ ആദ്യം ഒഴിവാക്കാം, ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

Spread the love

ശരീരത്തില്‍ ഏറ്റവും പെട്ടെന്ന് കൊഴുപ്പ് അടിയുന്ന ഭാഗമാണ് വയർ. അതേസമയം അത്ര എളുപ്പത്തില്‍ ഇവിടെയുള്ള കൊഴുപ്പ് എരിച്ച്‌ കളയാനും സാധിക്കില്ല.

വയറിലെ കൊഴുപ്പ് കൂടുന്നത് ഒട്ടും ആരോഗ്യകരമല്ലെന്ന് നമ്മുക്ക് എല്ലാവർക്കുമറിയാം. ഹൃദ്രോഗങ്ങള്‍ക്കടക്കം ഇത് കാരണമായേക്കും.

1.പ്രോട്ടീനും നാരുകളും പോലുള്ള പ്രധാന പോഷകങ്ങള്‍ ഒഴിവാക്കി കാർബോഹൈഡ്രേറ്റ് സമ്ബുഷ്ടമായ ഭക്ഷണമാണ് നിങ്ങള്‍ കഴിക്കുന്നതെങ്കില്‍ തീർച്ചയായും വയറ് ചാടും എന്ന കാര്യത്തില്‍ തർക്കമില്ല. കാർബോഹൈഡ്രേറ്റുകള്‍ പ്രധാനമായും ഗ്ലൂക്കോസ് ആണ്. ഇത് നിങ്ങളുടെ ശരീരത്തില്‍ പഞ്ചസാരയുടെ അളവ് കൂടാൻ കാരണമാകും. ഉയർന്ന പഞ്ചസാരയുടെ അളവ് ശരീരത്തിലെ കോർട്ടിസോളിൻ്റെ അളവ് വർദ്ധിപ്പിക്കും, ഇത് വയറിലെ കൊഴുപ്പ് അടിയാനും കാരണമാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2. അസന്തുലിതമായ ഭക്ഷണം കഴിക്കുമ്ബോള്‍ ശരീരത്തിലെ കോർട്ടിസോളിൻ്റെ അളവ് വർദ്ധിപ്പിക്കും. ആ സമയത്ത് മധുരമുള്ളതോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും രുചികരമായ ഭക്ഷണം വീണ്ടും വീണ്ടും കഴിക്കണമെന്ന ചിന്ത നിങ്ങള്‍ക്കുണ്ടാകും.കൊഴുപ്പ് അടങ്ങിയ ഭക്ഷണം കഴിക്കാനുള്ള ത്വരയും കൂടും. ഇതും വയറില്‍ കൊഴുപ്പ് അടിയാൻ കാരണമാകും.

3. കൃത്യമായ അളവില്‍ വെള്ളം കുടിക്കാതിരുന്നാലും വയറ് ചാടും. കോശങ്ങള്‍, പേശികള്‍, ടിഷ്യുകള്‍ എന്നിവ നിർജ്ജലീകരണം ചെയ്യപ്പെടുമ്ബോള്‍ നമ്മുക്ക് വിശപ്പ് അനുഭവപ്പെട്ടേക്കാം. സ്വാഭാവികമായും നമ്മള്‍ ഈ സമയം ഭക്ഷണം കഴിക്കും. ശരീരത്തില്‍ ഉയർന്ന കലോറി എത്തുമ്ബോള്‍ തീർച്ചയായും വയറിലെ കൊഴുപ്പും കൂടും.

 

എങ്ങനെ വയർ കുറക്കാം

 

കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, ഫൈബർ എന്നിവ തുല്യ അനുപാതത്തില്‍ കഴിക്കാൻ ശ്രമിക്കാം. ഇത് ആവശ്യമായ പോഷകങ്ങള്‍ ശരീരത്തിന് ലഭിക്കാൻ സഹായിക്കും. അതുവഴി വിശക്കുന്നുവെന്ന തോന്നലും ഇല്ലാതാക്കും.

ഭക്ഷണത്തില്‍ പ്രോട്ടീനും നാരുകളും ഒഴിവാക്കരുത്, കാരണം ഇത് കോർട്ടിസോളിൻ്റ അളവ് വർധിക്കാൻ കാരണമാകും. അതുവഴി മധുരം കഴിക്കണമെന്ന തോന്നലും ഉണ്ടായേക്കാം.

എല്ലാ ദിവസവും 2.5 മുതല്‍ 3 ലിറ്റർ വരെ വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കാം. പ്രായപൂർത്തിയായ ഒരു മനുഷ്യ ശരീരത്തില്‍ ഇത്രയും അളവിലെങ്കിലും വെള്ളം എത്തേണ്ടതുണ്ട്. വെള്ളം കുടിക്കുന്നത് കൃത്യമായാല്‍ വിശപ്പ് എന്ന തോന്നലും ഇല്ലാതാവും.