play-sharp-fill
കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന അടുക്കള ചേരുവകൾ

കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന അടുക്കള ചേരുവകൾ

സ്വന്തം ലേഖകൻ

നല്ല കൊളസ്ട്രോളും ചീത്ത കൊളസ്ട്രോളുമുണ്ട്. നല്ല കൊളസ്‌ട്രോൾ ശരീരത്തിന് ആവശ്യമാണ്. എന്നാൽ ചീത്ത കൊളസ്‌ട്രോൾ കൂടുന്നത് പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കും. അമിതവണ്ണം ഉണ്ടാകാൻ കാരണമാകുന്നതോടൊപ്പം ഇത് ഹൃദയത്തിന്റെ ആരോഗ്യത്തെ സാരമായി ബാധിക്കും. അതിനാൽ ഇത് നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്. കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ചില ചേരുവകൾ നമ്മുടെ വീടുകളിൽ എപ്പോഴും ഉണ്ടാകുന്നവയാണ്. ഇന്ത്യൻ പാചകത്തിൽ ഉപയോഗിക്കുന്ന ധാരാളം ചേരുവകൾ ഉണ്ട്. അവയ്ക്ക് വലിയ പോഷകമൂല്യമുണ്ട് എന്ന് മാത്രമല്ല, അധിക കലോറികൾ കത്തിക്കാനും സഹായിക്കുന്നു.

മഞ്ഞൾ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മിക്കവാറും എല്ലാ ഇന്ത്യൻ വിഭവങ്ങളിലും ഉപയോഗിക്കുന്ന അടിസ്ഥാന ചേരുവകളിൽ ഒന്നാണ് മഞ്ഞൾ. കാൻസർ തടയുന്നതിനും, ആന്റിസെപ്റ്റിക് ഗുണങ്ങൾ നൽകുന്നതിനും, ആരോഗ്യകരമായ രീതിയിൽ ശരീര ഭാരം കുറയ്ക്കുവാനും ഇവ ഗുണകരമാണെന്ന് പൊതുവെ അറിയപ്പെടുന്നു. മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർക്കുമിൻ എന്ന സംയുക്തം ഇൻസുലിൻ, ലെപ്റ്റിൻ പ്രതിരോധത്തിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു, ഇവ രണ്ടും കൊഴുപ്പ് നിക്ഷേപത്തിന് കാരണമാകുന്ന ഘടകങ്ങളാണ്. മഞ്ഞൾ ശരീരത്തിന് ആവശ്യമുള്ള രക്തസമ്മർദ്ദം നിലനിർത്താനും ശരീരത്തിൽ നിന്ന് ചീത്ത കൊളസ്ട്രോൾ നീക്കം ചെയ്യാനും സഹായിക്കുന്നു.

2. വെളുത്തുള്ളി

ഇന്ത്യൻ പാചകരീതിയിൽ ഉപയോഗിക്കുന്ന മറ്റൊരു പ്രധാന ഘടകമായ വെളുത്തുള്ളി ഔഷധ ഗുണങ്ങൾക്ക് പേരുകേട്ടതാണ്. വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന അല്ലിസിൻ എന്ന സൾഫർ സംയുക്തത്തിന് ആൻറി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. കൊഴുപ്പ് കത്തിക്കാൻ സഹായിക്കുന്ന ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളും വെളുത്തുള്ളിയിലുണ്ട്.

3. ഏലയ്ക്ക

വിഭവങ്ങൾക്ക് രുചി പകരുവാൻ മാത്രമല്ല, കലോറി എരിച്ചുകളയാനും സഹായിക്കുന്ന മറ്റൊരു ഇന്ത്യൻ സുഗന്ധവ്യഞ്ജനമാണ് ഏലയ്ക്ക. ഈ സുഗന്ധവ്യഞ്ജനം ദഹന ഗുണങ്ങൾ നിറഞ്ഞതാണ്, കൂടാതെ ഉപാപചയ പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കാനും സഹായിക്കുന്നു.

4. കടുകെണ്ണ

കടുകെണ്ണ തീർച്ചയായും ആരോഗ്യകരമായ ഒരു ഭക്ഷ്യ എണ്ണയാണ്. മറ്റ് പാചക എണ്ണകളെ അപേക്ഷിച്ച് കടുകെണ്ണയിൽ പൂരിത കൊഴുപ്പിന്റെ അളവ് വളരെ കുറവാണ്. ഫാറ്റി ആസിഡ്, ലിനോലെയിക് ആസിഡ്, ഒലിക് ആസിഡ്, എരുസിക് ആസിഡ്, അവശ്യ വിറ്റാമിനുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ പോലുള്ള ശരീരത്തിന് ഗുണങ്ങൾ പകരുന്ന മറ്റ് ഘടകങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്, ഇത് കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനും ശരീരഭാരം പരമാവധി നിയന്ത്രണവിധേയമായി നിലനിർത്തുന്നതിനും സഹായിക്കുന്നു.

5. തേൻ

കലോറി കുറയ്ക്കുന്നതിൽ തേനിന്റെ ശക്തിയെക്കുറിച്ച് നമ്മളിൽ മിക്കവർക്കും അറിയാം. ചെറു ചൂടുവെള്ളത്തിൽ തേൻ കലക്കി രാവിലെ വെറുംവയറ്റിൽ കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു.

6. കറിവേപ്പില

കറിവേപ്പില നമ്മുടെ ഭക്ഷണത്തിന് രുചി പകരുക മാത്രമല്ല, ശരീരത്തിൽ നിന്ന് ദോഷകരമായ വിഷവസ്തുക്കളും അനാവശ്യ കൊഴുപ്പും നീക്കം ചെയ്യാനും സഹായിക്കുന്നു.

ആഹാരം കഴിച്ചും തടി കുറയ്ക്കാം, ഇങ്ങനെ

7. മുളക്

ഇന്ത്യൻ പാചകരീതിയിലെ പ്രധാന ഘടകമാണ് മുളക്. ക്യാപ്‌സൈസിൻ എന്ന ഒരു പ്രധാന മൂലകം അടങ്ങിയ മുളക് ഉപാപചയ പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കാനും ഇവയുടെ ചൂട് ഉൽപ്പാദിപ്പിക്കുന്ന ഗുണം ശരീരത്തിനുള്ളിലെ അധിക കൊഴുപ്പ് കത്തിക്കാനും സഹായിക്കുന്നു.

8. മുളപ്പിച്ച പയർ

ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും നാരുകളും അടങ്ങിയതിനാൽ മുളപ്പിച്ച പയർ ആരോഗ്യത്തിന് വളരെ പ്രയോജനകരമാണ്. അവ വിശപ്പ് കുറയ്ക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.

9. കാബേജ്

കാബേജ് ഇന്ത്യയിലെ മിക്കവാറും എല്ലാ ഭാഗങ്ങളിലും പ്രാദേശികമായി വളരുന്ന ഒരു പച്ചക്കറിയാണ്. ഇത് കാർബോഹൈഡ്രേറ്റും പഞ്ചസാരയും കൊഴുപ്പാക്കി മാറ്റുന്ന പ്രക്രിയയെ മന്ദഗതിയിലാക്കുന്നു, ഇത് കൊഴുപ്പിന്റെ അളവ് ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്നു.

10. തിന

റാഗി, ജോവർ, തുടങ്ങിയ തിനകളിൽ നാരുകൾ അടങ്ങിയിട്ടുണ്ട്, ഇത് നല്ല കൊളസ്ട്രോൾ നില നിലനിർത്താൻ സഹായിക്കുന്നു. കൂടാതെ, അധിക കലോറി എരിച്ചുകളയുന്ന പിത്തരസം സ്രവണം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

Tags :