
സ്വന്തം ലേഖകൻ
പലരുടെയും ആരോഗ്യത്തില്‍ വില്ലനാകുന്ന ഒന്നാണ് പൊണ്ണത്തടി. പല കാരണങ്ങള്‍ കൊണ്ടായിരിക്കും പൊണ്ണത്തടി ഉണ്ടാകുന്നത്. എന്നാല്‍ പൊണ്ണത്തടി വന്ന് കഴിഞ്ഞാല്‍ അത് കുറക്കാന്‍ വല്ലാത്ത പാടായിരിക്കും. പലപ്പോഴും നമ്മള്‍ക്കിടയില്‍ പലരും തടിയും വയറും കൊണ്ട് പൊറുതി മുട്ടുന്നവരായിരിക്കും. ഇത്തരത്തില്‍ പൊണ്ണത്തടിയുള്ളവര്‍ അതിനെ കുറക്കാന്‍ വേണ്ടി പല വഴികളും പരീക്ഷിക്കുന്നുണ്ടാകും. എല്ലാ വഴികളും പരീക്ഷിച്ച് മടുത്തവരും ഉണ്ടാകും.
പാര്‍ശ്വഫലങ്ങള്‍ ഇല്ലതെയും പൊണ്ണത്തടി കുറയ്ക്കാന്‍ പലരും വ്യായാമങ്ങളാണ് തിരഞ്ഞെടുക്കാറ് . എന്നാല്‍ പലപ്പോഴും ജോലിത്തിരക്കും മറ്റു തിരക്കുകകള്‍ക്കും ഇടയില്‍ ഇതിന് സമയം കണ്ടെത്താന്‍ സാധിക്കാറില്ല. അപ്പോള്‍ പിന്നെ എങ്ങനെയാണ് നമുക്ക് തടി കുറയ്ക്കാന്‍ സാധിക്കുന്നത് എന്ന് നോക്കാം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വെറുതെ നിന്ന് നമുക്ക് തടി കുറയ്ക്കാം. കേള്‍ക്കുമ്പോള്‍ തമാശയായി തോന്നുമെങ്കിലും സംഗതി സത്യമാണ്. ദിവസേന ഇരിക്കുന്ന സമയം കുറച്ച് നിന്ന് നോക്കൂ, വൈകാതെ തന്നെ തടി കുറയുന്നത് കാണാം.
ദിവസം മുഴുവന്‍ ഇരിക്കുന്നത് ശരീരം ഭരം വര്‍ധിപ്പിക്കും എന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഇത്തരത്തില്‍ ദിവസം മുഴുവന്‍ ഇരിക്കുന്നത് കൊണ്ട് ശരീര ഭാരം വര്‍ധിക്കുന്നുവെന്ന് മാത്രമല്ല ആരോഗ്യപരമായും ഒരുപാട് ദോഷങ്ങള്‍ ശരീരത്തിന് ഉണ്ടാകുന്നു. ന്യൂയോര്‍ക്കിലെ റോച്ചസ്റ്ററിലെ മയോ ക്ലിനിക്കില്‍ നടന്ന പഠനത്തില്‍ വ്യക്തമാക്കുന്നത് എന്താണെന്ന് വെച്ചാല്‍ ദിവസവും ഇത്തരത്തില്‍ ഇരുന്ന് ജോലി ചെയ്യുന്നത് ശരീരഭാരം വര്‍ധിപ്പിക്കാനും വയറ് കൂടാനും ഇടവരുത്തുന്നു എന്നാണ്, കൂടാതെ നില്‍ക്കുന്നവരില്‍ കലോറി എരിഞ്ഞു തീരുന്നതായും പഠനത്തില്‍ വ്യക്തമാക്കുന്നു. മയോ ക്ലിനിക്കിലെ കാര്‍ഡിയോളജിസ്റ്റായ ഡോ. ഫ്രാന്‍സിസ്‌കോ ലോപ്പസ് – ജിമെനെസിന്റെ നേതൃത്വത്തില്‍ നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.
ഓഫീസുകളില്‍ നിരന്തരം ഇരുന്ന് ജോലി ചെയ്യുന്നവര്‍ ഇനി മുതല്‍ കസേര ഉപേക്ഷിച്ച് സ്റ്റാന്‍ഡിംഗ് ഡെസ്‌ക് തെരഞ്ഞെടുക്കാവുന്നതാണ്. ആരോഗ്യമുള്ള ശരീരത്തിനും പൊണ്ണത്തടി കുറക്കാനും ഇനിമുതല്‍ നിന്ന് കൊണ്ട് ഒന്ന് പരീക്ഷിച്ചു നോക്കു.