play-sharp-fill
തലയിലെ ചൊറിച്ചിൽ, താരൻ, മുടി കൊഴിച്ചിൽ എന്നിവ നിങ്ങളെ അലട്ടുന്നുണ്ടോ? എങ്കിൽ ഈ പ്രകൃതിദത്ത മാർഗങ്ങൾ പരീക്ഷിച്ചു നോക്കൂ ..

തലയിലെ ചൊറിച്ചിൽ, താരൻ, മുടി കൊഴിച്ചിൽ എന്നിവ നിങ്ങളെ അലട്ടുന്നുണ്ടോ? എങ്കിൽ ഈ പ്രകൃതിദത്ത മാർഗങ്ങൾ പരീക്ഷിച്ചു നോക്കൂ ..

താരനും അതുമൂലം ഉണ്ടാകുന്ന ചൊറിച്ചിലും മുടി കൊഴിച്ചിലുമെല്ലാം ഉണ്ടാകാത്തവർ വിരളമായിരിക്കുന്നു. തരാൻ മാറാൻ പല ശ്രമങ്ങളും നടത്തിയിട്ടും ഫലമൊന്നും കാണാത്തവരും നിരവധി. തണുപ്പെന്നു ചൂടെന്നോ വ്യത്യാസമില്ലാതെ താരൻ ഉണ്ടാകാം. താരൻ പൊളിഞ്ഞിളകി മുഖത്തും കഴുത്തിലും ധരിച്ചിരിക്കുന്ന വസ്ത്രങ്ങളിലുമൊക്കെ വീണു തുടങ്ങുമ്പോഴാണ് പലരും പ്രതിവിധി തേടുന്നത്. ഇത്തരം സാഹചര്യങ്ങളിൽ ആദ്യം കൂട്ടുപിടിക്കുന്നത് ഒരു ആന്റി ഡാൻഡ്രഫ് ഷാംപൂവിന്റെ ഉപയോഗമാണ്. എന്നാൽ ഇതിന് പകരമായി താരൻ അകറ്റാൻ ചില പ്രകൃതിദത്ത മാർഗ്ഗങ്ങളുടെ സഹായം സ്വീകരിച്ചാലോ

തലയിലെ ചൊറിച്ചിൽ, താരൻ, മുടി കൊഴിച്ചിൽ എന്നിവ ഒഴിവാക്കാൻ ഈ പ്രകൃതിദത്ത ചേരുവകൾ ഉപയോഗിച്ച് പരിഹാരങ്ങൾ തയ്യാറാക്കാം.

വേപ്പില

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

താരന്റെ പ്രശ്നം കൈകാര്യം ചെയ്യേണ്ടി വരുമ്പോൾ വേപ്പിലയെ നിങ്ങൾക്ക് തീർച്ചയായും വിശ്വസിക്കാം. ചൊറിച്ചിൽ, ശിരോചർമ്മത്തിലെ ചുവന്ന പാടുകൾ എന്നിവയിൽ നിന്ന് വേപ്പ് ധാരാളം ആശ്വാസം നൽകുന്നു. ഇതിന് ആൻറി ബാക്ടീരിയൽ, ആന്റിഫംഗൽ ഗുണങ്ങൾ ഉണ്ട്, ഇത് താരൻ വളർച്ചയെ തടയും. നിങ്ങൾക്ക് തയ്യാറാക്കാൻ ശ്രമിക്കാവുന്ന ഒരുഹെയർ മാസ്ക് ഇതാ.

കുറച്ച് വേപ്പില എടുത്ത് മിക്സിയിൽ അടിക്കുക. ഒരു ടേബിൾ സ്പൂൺ തേൻ ചേർത്ത് കട്ടിയുള്ള പേസ്റ്റ് ഉണ്ടാക്കുക. നിങ്ങളുടെ തലയിൽ ഈ മാസ്ക് പുരട്ടി 15-20 മിനിറ്റ് നേരം ഇടുക. ശേഷം, നിങ്ങളുടെ തലമുടി തണുത്ത വെള്ളത്തിൽ കഴുകുക. ഇത് തീർച്ചയായും നിങ്ങളുടെ ശിരോചർമ്മം പോഷിപ്പിക്കും.

തൈര്

എല്ലാത്തരം മുടിയിലും പ്രവർത്തിക്കുന്ന ഒരു ഫലപ്രദമായ ഘടകമാണ് തൈര്. ഇതിന് ആൻറി ഇൻഫ്ലമേറ്ററി സവിശേഷതയും ശിരോചർമ്മം തണുപ്പിക്കുന്ന ഗുണങ്ങളുമുണ്ട്. ഇത് താരൻ, വരണ്ടതും ചൊറിച്ചിൽ ഉള്ളതുമായ ശിരോചർമ്മം എന്നിവയ്ക്ക് വളരെയധികം സഹായിക്കുന്നു.

അര കപ്പ് തൈര് എടുത്ത് തൊലികളഞ്ഞതും നന്നായി അടിച്ചതുമായ പപ്പായയുമായി കലർത്തുക. ഇത് മുടിയിൽ പുരട്ടി 30 മിനിറ്റ് സൂക്ഷിക്കുക, അതിനുശേഷം പതിവുപോലെ മുടി കഴുകുക. ഇത് താരൻ നിയന്ത്രണത്തിലാക്കാൻ സഹായിക്കുന്നതോടൊപ്പം ശിരോചർമ്മം ശുദ്ധീകരിക്കാനും മുടിയുടെ വളർച്ചയ്ക്കും സഹായിക്കുന്നു.

വെളിച്ചെണ്ണ

ശിരോചർമ്മത്തിൽ ഉണ്ടാവുന്ന അസ്വസ്ഥതകളും അതുണ്ടാക്കുന്ന മറഞ്ഞിരിക്കുന്ന പ്രശ്നങ്ങളും അകറ്റാൻ സഹായിക്കുന്ന ഗുണങ്ങളാൽ സമ്പന്നമാണ് വെളിച്ചെണ്ണ. ചൊറിച്ചിൽ അകറ്റി ശിരോചർമ്മത്തിന് ആശ്വാസം നൽകാനും ഇത് സഹായിക്കും.

വെളിച്ചെണ്ണയും നാരങ്ങയും താരൻ പരിഹരിക്കാനുള്ള പരീക്ഷിച്ച് വിജയിച്ച ഒരു പരിഹാരമാണ്. കുളിക്കുന്നതിനു മുമ്പ്, 3-5 ടേബിൾ സ്പൂൺ വെളിച്ചെണ്ണയും നാരങ്ങ നീരും ചേർത്ത് നിങ്ങളുടെ ശിരോചർമ്മത്തിൽ മസാജ് ചെയ്യുക. ഒരു മണിക്കൂറോളം ഇത് വച്ചതിനു ശേഷം, തല ഷാമ്പൂ പ്രയോഗിച്ച് കഴുകുക.

ഉലുവ

പ്രോട്ടീൻ കൂടുതലായതിനാൽ ഉലുവ പോഷിപ്പിക്കുന്നതിനും മുടി കൊഴിച്ചിൽ തടയുന്നതിനും ഫലപ്രദമാണെന്ന് അറിയപ്പെടുന്നു. മുടിയും ശിരോചർമ്മവും ശക്തിപ്പെടുത്താൻ സഹായിക്കുന്ന സപ്ലിമെന്റുകളും ഇവയിൽ അടങ്ങിയിട്ടുണ്ട്. എന്തിനധികം, ഇത് രോമകൂപങ്ങൾ നന്നാക്കുകയും മുടി വീണ്ടും വളർത്താൻ സഹായിക്കുകയും ചെയ്യുന്നു.

ഒരു കപ്പ് ഉലുവ ഒരു രാത്രി മുഴുവൻ വെള്ളത്തിൽ മുക്കിവയ്ക്കുക.
* അടുത്ത ദിവസം രാവിലെ ഇതെടുത്ത് നന്നായി അരച്ചെടുക്കുക.
* അതിലേക്ക് ഒരു മുട്ടയുടെ മഞ്ഞ ചേർത്ത് നന്നായി യോജിപ്പിക്കുക
* ഈ മിശ്രിതം ശിരോചർമ്മത്തിൽ പുരട്ടി നന്നായി മസാജ് ചെയ്യുക.
* ഇത് 30 മിനിറ്റു നേരം വയ്ക്കുക.
* തുടർന്ന്, ഷാംപൂ പുരട്ടി തല നന്നായി കഴുകി വൃത്തിയാക്കുക

Tags :