
കോട്ടയം: ഇടയ്ക്കിടെയുണ്ടാകുന്ന തലവേദന നമ്മളില്‍ പലരും നേരിടുന്ന ഒരു വലിയ ആരോഗ്യപ്രശ്‌നമാണ്. പല മരുന്നുകള്‍ കഴിച്ചാലും ചിലപ്പോള്‍ ഇത് മാറണമെന്നില്ല.
അത്തരത്തില്‍ ഇടയ്ക്കിടെ തലവേദന വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ചുവടെ പറയുന്നത്
ശരീരത്തില്‍ ആവശ്യത്തിന് ജലാംശം ഇല്ലാത്തത് തലവേദനയ്ക്ക് ഒരു കാരണമാണ്. അതിനാല്‍ ദിവസവും എട്ടോ പത്തോ ഗ്ലാസ് വെള്ളം കുടിക്കുക. അമിതമായി വെയിലേല്‍ക്കുന്നത് തലവേദന ഉണ്ടാക്കാം. തണുപ്പുള്ള വെള്ളത്തില്‍ കുളിക്കുന്നത് ഇതിനൊരു പരിഹാരമാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭക്ഷണം സമയത്ത് കഴിക്കുക. ആവശ്യത്തിന് ഭക്ഷണം കഴിക്കാതെ രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറയുന്നത് തലവേദനയ്ക്ക് കാരണമാകാറുണ്ട്. അതേപോലെതന്നെ ഉറക്കക്കുറവ് തലവേദനയ്ക്ക് ഒരു കാരണമാകാറുണ്ട്.
കഴുത്തിലെയും പുറത്തെയും പേശികളിലെ മുറുക്കം കുറയ്ക്കാന്‍ ചൂടുവെള്ളത്തില്‍ കുളിക്കുന്നത് സഹായിക്കും. യോഗ, ധ്യാനം, ഇഷ്ടമുള്ള പാട്ടുകള്‍ കേള്‍ക്കുക എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ചെയ്യുന്നത് മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. ഇത് ഒരു പരിധി വരെ തലവേദന കുറയ്ക്കും.
പതിവായി വ്യായാമം ചെയ്യുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. പതിവായി തല മസാജ് ചെയ്യുന്നത് രക്തയോട്ടം കൂട്ടാനും തലവേദന കുറയ്ക്കാനും സഹായിക്കും. അധിക സമയം കമ്ബ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ എന്നിവ ഉപയോഗിക്കുന്നത് കണ്ണുകള്‍ക്ക് ആയാസമുണ്ടാക്കുകയും തലവേദനയ്ക്ക് കാരണമാകുകയും ചെയ്യും.
ഈ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധിച്ചതിന് ശേഷവും തലവേദന മാറുന്നില്ലെങ്കില്‍ ഒരു ഡോക്ടറെ കാണിക്കുന്നത് നല്ലതാണ്. തലവേദനയുടെ കാരണം കണ്ടെത്തി ശരിയായ ചികിത്സ നടത്തേണ്ടത് വളരെ പ്രധാനമാണ്.