തലവേദന വില്ലനാകാറുണ്ടോ? ഗുളിക കഴിക്കാതെ തന്നെ തലവേദന അകറ്റാൻ അടുക്കളയിലെ ഈ ചേരുവകള്‍ മതി

Spread the love

കോട്ടയം: ദൈനംദിന ജീവിതത്തില്‍ നമ്മളില്‍ പലർക്കും അടിക്കടി തലവേദന അനുഭവിക്കാറുണ്ട്. ജോലി സമ്മർദം, ഉറക്കക്കുറവ്, സ്ക്രീൻ സമയം, ചിലപ്പോള്‍ ചെറിയ ആരോഗ്യപ്രശ്നങ്ങള്‍ കാരണം എന്തായാലും തലവേദന നമ്മുടെ ഊർജവും മാനസികശാന്തിയും പൂർണ്ണമായി നഷ്ടമാക്കുന്ന ഒരു അസ്വസ്ഥതയാണ്.

video
play-sharp-fill

ചെറുതാണെന്ന് തോന്നിക്കുന്ന ഈ വേദന പലപ്പോഴും ദിനചര്യ തന്നെ താറുമാറാക്കാൻ കഴിയും.

തലവേദന വരുമ്പോഴേക്കും പെയിൻ കില്ലറുകള്‍ കഴിക്കുന്നത് പലരുടേയും ശീലമാണ്. എന്നാല്‍ ഗുളിക കഴിക്കാതെ തന്നെ തലവേദന അകറ്റാൻ സാധിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കറുവപ്പട്ട
ദിവസവും പാചകത്തിന് ഉപയോഗിക്കുന്ന സുഗന്ധവ്യഞ്ജനമാണ് കറുവപ്പട്ട. ഇത് ചായയിലിട്ടു കുടിക്കുകയോ, അരച്ച്‌ നെറ്റിയില്‍ തേയ്ക്കുകയോ ചെയ്യാം. ഇതില്‍ ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുള്ളതുകൊണ്ട് തന്നെ നാഡീസംവിധാനത്തെ പിന്തുണയ്ക്കുകയും തലവേദന സുഖപ്പെടുത്തുകയും ചെയ്യുന്നു. ഇത് ഗ്രീൻ ടീയില്‍ ചേർത്തും കുടിക്കാവുന്നതാണ്.

ഇഞ്ചി
ധാരാളം ആന്റിഓക്സിഡന്റുകളും ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളും ഇഞ്ചിയില്‍ അടങ്ങിയിട്ടുണ്ട്. ഇത് തലവേദന കുറയ്ക്കാൻ സഹായിക്കുന്നു. ഇത് ചായയിലിട്ടും, വെള്ളത്തിലിട്ട് തിളപ്പിച്ച്‌ കുടിക്കുന്നതും നല്ലതാണ്.

ഗ്രാമ്പു
അടുക്കളയില്‍ പാചകത്തിന് സ്ഥിരം ഉപയോഗിക്കുന്ന സുഗന്ധവ്യഞ്ജനമാണ് ഗ്രാമ്പു. ഇത് തലവേദന കുറയ്ക്കാനും നല്ലതാണ്. ഇത് പുതിന ചായയിലിട്ടും കുടിക്കാം. പനിക്കും ഇഞ്ചി ചായ കുടിക്കുന്നത് നല്ലതാണ്. ഇത് ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നു.