സർക്കാർ മെഡിക്കൽ കോളേജിന് സമീപത്ത് നിന്ന് തലയോട്ടി കണ്ടെത്തി; തലയോട്ടി കണ്ടെത്തിയത് പറമ്പ് വൃത്തിയാക്കുന്നതിനിടെ; സ്ഥലത്ത് നിന്ന് തലയോട്ടിക്ക് പുറമെ ദ്രവിച്ച ശരീര ഭാഗങ്ങളും കണ്ടെത്തി; സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

Spread the love

സ്വന്തം ലേഖകൻ 

video
play-sharp-fill

കൊച്ചി: കളമശേരിയിലെ എറണാകുളം സർക്കാർ മെഡിക്കൽ കോളേജിന് സമീപത്ത് നിന്ന് തലയോട്ടി കണ്ടെത്തി. പുല്ല് വളർന്നു കിടന്ന പറമ്പ് വൃത്തിയാക്കുന്നതിനിടെയാണ് തലയോട്ടി കണ്ടെത്തിയത്.

തലയോട്ടിക്ക് ഒരു വർഷത്തോളം പഴക്കമുള്ളതായിട്ടാണ് പ്രാഥമിക നി​ഗമനം. തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണർ പി.വി ബേബിയുടെ നേതൃത്വത്തിൽ സ്ഥലത്ത് പരിശോധന നടത്തി. തലയോട്ടി വിശദമായ പരിശോധനകൾക്ക് അയക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ഥലത്ത് നിന്ന് തലയോട്ടിക്ക് പുറമെ ദ്രവിച്ച ശരീര ഭാഗങ്ങളും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ, പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.