
ഹെഡ്പോസ്റ്റ് ഓഫീസിൽ ഭാര്യയ്ക്കൊപ്പം രാവിലെ ജോലിക്കെത്തിയ താത്കാലിക ജീവനക്കാരൻ സ്ഥാപനത്തിൻ്റെ മുകൾ നിലയിൽ തൂങ്ങി മരിച്ചു; ഓഫീസിനകത്ത് നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി
തലശ്ശേരി: ഹെഡ്പോസ്റ്റ് ഓഫീസിൽ ഭാര്യയ്ക്കൊപ്പം രാവിലെ ജോലിക്കെത്തിയ താത്കാലിക ജീവനക്കാരൻ സ്ഥാപനത്തിൻ്റെ മുകൾ നിലയിൽ തൂങ്ങി മരിച്ച നിലയിൽ.
പാർട്ട് ടൈം ഗാർഡ്‌നർ പപ്പൻ്റെ പീടികയ്ക്ക് സമീപത്ത് കിഴക്കയിൽ ഹൗസിൽ വി. ഗംഗാധരൻ (67) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഏഴോടെയാണ് തലശ്ശേരി ഹെഡ് പോസ്റ്റ് ഓഫീസിന്റെ മുകൾനിലയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഹെഡ് പോസ്റ്റ് ഓഫീസിൽ ശുചീകരണ തൊഴിലാളിയായ ഭാര്യ ലതയ്ക്കൊപ്പം രാവിലെ ജോലിക്കെത്തിയതായിരുന്നു.
കെട്ടിടത്തിൻ്റെ മുകൾനിലയിൽ ഭർത്താവ് ജീവിതം അവസാനിപ്പിച്ചതറിയാതെ ജോലി തുടർന്ന ലതയെ തപാൽ ഓഫീസ് ജീവനക്കാർ ചേർന്ന് വീട്ടിലേക്ക് മാറ്റുകയായിരുന്നു. ജോലിസംബന്ധമായി മുകൾനിലയിൽ എത്തിയ ജീവനക്കാരാണ് ഗംഗാധരനെ തൂങ്ങിയ നിലയിൽ കണ്ടത്. ഉടനെ പോലീസിൽ വിവരമറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

30 വർഷമായി ഗംഗാധരൻ പോസ്റ്റ് ഓഫീസിൽ താത്കാലിക ജീവനക്കാരനാണ്. ഓഫീസിനകത്ത് നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതായി പോലീസ് പറഞ്ഞു. തലശ്ശേരി പോലീസ് ഇൻക്വസ്റ്റ് നടത്തി. തലശ്ശേരി ജനറൽ ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
മക്കൾ: ലിജിന, ലിജേഷ്. മരുമകൻ: പ്രവീൺ. സഹോദരങ്ങൾ: ചിത്ര, പുഷ്‌പ.