
മലപ്പുറം : വിദ്യാര്‍ഥി കിണറ്റില്‍ വീണു മരിച്ചു. പത്തിരിയാല്‍ മേലങ്ങാടി പൈക്കാടിക്കുന്ന് മണ്ണൂര്‍ക്കര ബാബുമോന്റെ മകന്‍ അശ്വിനാണു (17) മരിച്ചത്.
കഴിഞ്ഞദിവസം സുഹൃത്തിന്റെ ബന്ധുവീട്ടിലെ വളര്‍ത്തുനായയ്ക്കു തീറ്റ കൊടുക്കാന്‍ പോയതായിരുന്നു അശ്വിന്‍. അബദ്ധത്തില്‍ കാല്‍വഴുതി കിണറ്റില്‍ വീണതാണെന്നാണ് പ്രാഥമിക വിവരം.
ഇന്നലെ വൈകീട്ട് 5.30ഓടെആയിരുന്നു സംഭവം. സുഹൃത്തിന്റെ ബന്ധു വീട്ടില്‍ വളര്‍ത്തുനായയ്ക്കു തീറ്റ കൊടുക്കാനായി കൂട്ടുകാരോടൊപ്പം പോയതായിരുന്നു അശ്വിന്‍. ഈ സമയം അവിടെ ആരും ഇല്ലായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അശ്വിന്‍ കിണറില്‍ വീണതിന് പിന്നാലെ കൂട്ടുകാര്‍ ബഹളം വച്ചു. ഓടിക്കൂടിയ നാട്ടുകാര്‍ അശ്വിനെ കിണറ്റില്‍നിന്ന് പുറത്തെടുത്തു മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വണ്ടൂരിലെ സ്വകാര്യ സ്‌കൂളില്‍ പ്ലസ് ടു വിദ്യാര്‍ഥിയാണ്.