തെങ്ങു കയറുന്നതിനിടെ തെങ്ങിൽ നിന്ന് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

Spread the love

ഉദയംപേരൂർ : തെങ്ങുകയറ്റ തൊഴിലാളി തെങ്ങില്‍ നിന്ന് വീണു മരിച്ചു. ചൊവ്വാഴ്ച രാവിലെ ഉണ്ടായ അപകടത്തില്‍ വലിയ കുളത്തിന് സമീപം മടലം പറമ്ബില്‍ തിലകൻ (65) ആണ് മരിച്ചത്.

പതിനെട്ടാം വാർഡിലെ വീട്ടുപറമ്ബിലെ തെങ്ങില്‍ കയറുന്നതിനിടയാണ് അപകടം. വീണ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

ഭാര്യ: കുമാരി. മക്കള്‍: അജിത, രമ്യ. മരുമക്കള്‍: സുരേഷ്, രാജേഷ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group