വിദ്വേഷ പ്രസംഗം: പിസി ജോര്‍ജിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു ; യൂത്ത് ലീഗ് സംസ്ഥന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയതിനെത്തുടർന്നാണ് നടപടി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: വിദ്വേഷ പ്രസംഗം നടത്തിയ പി സി ജോര്‍ജിന് എതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് ആണ് കേസെടുത്തത്. ഡിജിപിയുടെ നിര്‍ദേശപ്രകാരമാണ് നടപടി.
പി സി ജോര്‍ജിന് എതിരെ യൂത്ത് ലീഗ് സംസ്ഥന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നു. പി സി ജോര്‍ജിന് എതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എഐവൈഎഫ് അടക്കമുള്ളവരും രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരുവനന്തപുരത്ത് നടന്ന അനന്തപുരി ഹിന്ദുമഹാ സംഗമം എന്ന പരിപാടിയില്‍ വെച്ചാണ് പി സി ജോര്‍ജ് മതവിദ്വേഷ പ്രസംഗം നടത്തിയത്. ‘കച്ചവടം ചെയ്യുന്ന മുസ്ലിങ്ങള്‍ പാനീയങ്ങളില്‍ വന്ധ്യത വരുത്താനുള്ള മരുന്നുകള്‍ ബോധപൂര്‍വ്വം കലര്‍ത്തുന്നു, മുസ്ലിങ്ങള്‍ അവരുടെ ജനസംഖ്യ വര്‍ദ്ധിപ്പിച്ച് ഇതൊരു മുസ്ലിം രാജ്യമാക്കി മാറ്റാന്‍ ശ്രമിക്കുന്നു, മുസ്ലിം പുരോഹിതര്‍ ഭക്ഷണത്തില്‍ മൂന്ന് പ്രാവശ്യം തുപ്പിയ ശേഷം വിതരണം ചെയ്യുന്നു, മുസ്ലിങ്ങളായ കച്ചവടക്കാര്‍ അവരുടെ സ്ഥാപനങ്ങള്‍ അമുസ്ലിം മേഖലകളില്‍ സ്ഥാപിച്ച് അവരുടെ സമ്പത്ത് കവര്‍ന്നു കൊണ്ടുപോകുന്നു.’ തുടങ്ങിയ ആരോപണങ്ങളാണ് പി സി ജോര്‍ജ് പ്രസംഗത്തില്‍ പറഞ്ഞിരുന്നു.
പ്രസംഗം വിവാദമായതിന് പിന്നാലെ ജോര്‍ജിന് എതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നു. പി സി ജോര്‍ജിന്റെ പ്രസംഗം മുസ്ലിം സമുദായത്തെ സംശയത്തിന്റെ മുനയില്‍ നിര്‍ത്താനും മറ്റു സമുദായത്തിലെ വിശ്വാസികള്‍ക്കും മുസ്ലിങ്ങള്‍ക്കും ഇടയില്‍ വര്‍ഗ്ഗീയ ചേരിതിരിവ് സൃഷ്ടിക്കാനും കാരണമാകുന്നുവെന്ന് പി കെ ഫിറോസ് പരാതിയില്‍ പറയുന്നു.