play-sharp-fill
പരീക്ഷകൾ മാറ്റി സ്കൂളുകളും സർവകലാശാലയും: സ്വകാര്യ – കെ എസ് ആർ ടി സി ബസുകൾ സർവീസ് മുടക്കും; ടെസ്റ്റുകൾ മാറ്റി വച്ച് മോട്ടോർ വാഹന വകുപ്പും

പരീക്ഷകൾ മാറ്റി സ്കൂളുകളും സർവകലാശാലയും: സ്വകാര്യ – കെ എസ് ആർ ടി സി ബസുകൾ സർവീസ് മുടക്കും; ടെസ്റ്റുകൾ മാറ്റി വച്ച് മോട്ടോർ വാഹന വകുപ്പും

തേർഡ് ഐ ബ്യൂറോ

കോട്ടയം: സംസ്ഥാന വ്യാപക ഹർത്താൽ ആഹ്വാനത്തിൽ സ്തംഭിച്ച് ജില്ല. അർദ്ധരാത്രിയിൽ ഹർത്താൽ പ്രഖ്യാപിച്ചത് പലരും തിങ്കളാഴ്ച നേരം പുലർന്ന ശേഷമാണ് അറിഞ്ഞത്. ഹർത്താലിനെ തുടർന്ന് സ്വകാര്യ കെ എസ് ആർ ടി സി ബസുകൾ സർവീസ് നിർത്തി വയ്ച്ചേക്കും. ഹർത്താലിന്റെ മറവിൽ അക്രമം ഭയന്നാണ് ഇവർ സർവീസുകൾ നിർത്തി വയ്ക്കുന്നത്. ഇതിനിടെ ജില്ലയിൽ ഇന്ന് നടത്താനിരുന്ന ഡ്രൈവിംഗ് ടെസ്റ്റും , ഫിറ്റ്നസ് ടെസ്റ്റും അടക്കമുള്ള പരിശോധനകൾ മോട്ടോർ വാഹന വകുപ്പും മാറ്റി വച്ചു. എം ജി സർവകലാശാലയും സ്കൂളുകളും തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചിട്ടുണ്ട്.
ജില്ലയിൽ തിങ്കളാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന SSLC മോഡൽ പരീക്ഷ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ് എന്ന് പരീക്ഷ സെക്രട്ടറി അറിയിച്ചു.
സംസ്ഥാന ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന ഒന്നാം വർഷ ഹയർ സെക്കന്ററി മാതൃകാ പരീക്ഷ മാറ്റിവച്ചിരിക്കുന്നു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്.
മഹാത്മാ ഗാന്ധി സർവകലാശാല ഫെബ്രുവരി 18 തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷകൾ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.