എക്സൈസിനെ കണ്ടപ്പോൾ പരുങ്ങി! സംശയം തോന്നിയതോടെ ചോദ്യം ചെയ്തു ; കോട്ടയം ഈരയിൽകടവ് ബൈപ്പാസിൽ നിന്നും ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ

Spread the love

കോട്ടയം : ഈരയിൽകടവ് ബൈപ്പാസിൽ ഹാഷിഷ് ഓയിലുമായി യുവാവ് എക്സൈസിന്റെ പിടിയിൽ.

കോട്ടയം മൂലേടം വെടുകയിൽ വി.അർജുൻ ആണ് അറസ്റ്റിലായത്. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടുകൂടിയാണ് സംഭവം.

പരിശോധനയുടെ ഭാഗമായി ഈരയിൽ കടവ് ബൈപ്പാസിലൂടെ പോകും വഴിയാണ് സംശയാസ്പദമായ രീതിയിൽ യുവാവിനെ കണ്ടത് തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് യുവാവിന്റെ പക്കൽ നിന്നും ഹാഷിഷ് ഓയിൽ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസിൻ്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് ഇൻസ്പെക്ടർ മനോജ് ടി ജെ, സിവിൽ എക്സൈസ് ഉദ്യോഗസ്ഥരായ അമൽദേവ്,അജയ് ചന്ദ്രൻ, അനസ്, വനിത സിവിൽ ഓഫീസർ രജനി എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.