ഹാഷിഷ് ഓയിലും കഞ്ചാവുമായി കോട്ടയം സ്വദേശിനിയടക്കം മൂന്നുപേർ അറസ്റ്റിൽ
സ്വന്തം ലേഖകൻ
അടിമാലി: ഹാഷിഷ് ഓയിലും കഞ്ചാവുമായി കോട്ടയം സ്വദേശിനിയടക്കം മൂന്നുപേർ അറസ്റ്റിൽ.
കോട്ടയം സ്വദേശിനി കല്ലുപുരയ്ക്കല്‍ സുറുമി ഷുക്കൂര്‍ (28) , മലപ്പുറം സ്വദേശി അബുല്‍ലെയിസ് (34) എറണാകുളം സ്വദേശി കൊല്ലംപറമ്ബില്‍ അതുല്‍ ബാബു (30), എന്നിവരാണ് അറസ്റ്റിലായത്.
277 ഗ്രാം ഹാഷിഷ് ഓയിലും 14 ഗ്രാം ഉണക്ക കഞ്ചാവും നര്‍കോട്ടിക് എന്‍ഫോസ്‌മെന്റ് സ്‌ക്വാഡ് ഇവരിൽ നിന്നും പിടിച്ചെടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അടിമാലി നര്‍കോട്ടിക് എന്‍ഫോസ്‌മെന്റ് സ്‌ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.ഇ. ഷൈബുവിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഹാഷിഷ് ഓയിലും ഉണക്ക കഞ്ചാവും കണ്ടെത്തിയത്.
പ്രിവേന്റീവ് ഓഫീസര്‍ അസീസ കെ.എസ്, വിനേഷ് സി.എസ്, ഗ്രെയ്ഡ് പ്രിവേന്റീവ് ഓഫീസര്‍മാരായ പ്രദീപ് കെ.വി, ദിലീപ് എന്‍.കെ, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സിജുമോന്‍ കെ.എന്‍, മാനുവല്‍ എന്‍.ജെ, രാമകൃഷ്ണന്‍ പി, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ സുരഭി കെ.എം, എക്‌സൈസ് ഡ്രൈവര്‍ നാസര്‍, എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡ് അംഗങ്ങളായ അനൂപ് തോമസ്, പി.എം. ജലീല്‍ എന്നിവര്‍ പങ്കെടുത്തു.