play-sharp-fill
മരുന്നിന്റെ കവറിൽ പിൻ ചെയ്ത് ഹാൻസ്: നഗരമധ്യത്തിലെ തട്ടുകടക്കാരൻ പിടിയിൽ

മരുന്നിന്റെ കവറിൽ പിൻ ചെയ്ത് ഹാൻസ്: നഗരമധ്യത്തിലെ തട്ടുകടക്കാരൻ പിടിയിൽ

സ്വന്തം ലേഖകൻ

കോട്ടയം: മെഡിക്കൽ ഷോപ്പുകളിൽ നിന്നും മരുന്നു നൽകുന്ന കവറിൽ ഹാൻസും നിരോധിത പുകയില ഉത്പന്നങ്ങളും ഇട്ട് പിൻ ചെയ്ത് വിൽപ്പന നടത്തിയിരുന്ന പെട്ടിക്കടയുടമ പിടിയിൽ.


തിരുനക്കര സെൻട്രൽ ജംഗ്ഷനിൽ പെട്ടിക്കട നടത്തിയിരുന്ന ഇല്ലിക്കൽ നാലുകണ്ടത്തിൽ കൊച്ചുമുഹമ്മദിനെ (71) യാണ് വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എം.ജെ അരുൺ പിടികൂടിയത്. 300 പാക്കറ്റ് ഹാൻസ് ഇവിടെ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. നഗരത്തിൽ വൻ തോതിൽ ഹാൻസ് അടക്കമുള്ള നിരോധിത പുകയില സാധനങ്ങൾ വിൽപ്പന നടക്കുന്നതായി പൊലീസിനു രഹസ്യ വിവരം ലഭിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതേ തുടർന്ന് ദിവസങ്ങളായി പൊലീസ് സംഘം പ്രദേശത്ത് നിരീക്ഷണം നടത്തുകയായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് കടയിൽ നിന്നും മെഡിക്കൽ സ്‌റ്റോറിലെ കവറിനു സമാനമായ കവറിൽ രഹസ്യസ്വഭാമുള്ള വസ്തു നൽകുന്നതായി ജില്ലാ പൊലീസ് മേധാവി പി.എസ് സാബുവിന് രഹസ്യ വിവരം ലഭിച്ചത്.

തുടർന്ന് ഡിവൈ.എസ്.പി ആർ.ശ്രീകുമാറിന്റെ നിർദേശാനുസരണം വെസ്റ്റ് എസ്.ഐ ടി.ശ്രീജിത്ത്, എ.എസ്.ഐ പി.എൻ മനോജ്, സിവിൽ പൊലീസ് ഓഫിസർമാരായ കെ.ആർ ബൈജു, ലിബു ചെറിയാൻ, പത്മകുമാർ എന്നിവർ ചേർന്ന് നടത്തിയ പരിശോധനയിലാണ് ഹാൻസ് അടക്കമുള്ളവ കണ്ടെത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കും.