ഇടുക്കിയിലും ഇനി ഹർത്താൽരഹിത ഗ്രാമം
സ്വന്തം ലേഖകൻ
ചെറുതോണി: ഇടുക്കിയും ഇനി ഹർത്താൽരഹിത ഗ്രാമം. ഇടുക്കിയിലെ വെൺമണി എന്ന ഗ്രാമമാണ് ഇനിമുതൽ ഹർത്താൽരഹിത ഗ്രാമം. ഒരു ഹർത്താലിനും കടയടയ്‌ക്കേണ്ടതില്ലെന്ന് വെൺമണിയിലെ മർച്ചന്റ്‌സ് അസോസിയേഷൻ തീരുമാനിച്ചു. ഇവർക്ക് നാട്ടുകാരുടെ പൂർണ സഹകരണവുമുണ്ട്. ഹർത്താൽരഹിത വെൺമണി എന്ന ബോർഡ് ടൗണിൽ പലയിടത്തും സ്ഥാപിച്ചുകഴിഞ്ഞു. കഞ്ഞിക്കുഴി പഞ്ചായത്തിൽപ്പെട്ടതാണ് വെൺമണി പ്രദേശം. ഹർത്താലുകൾകൊണ്ട് വലഞ്ഞ വ്യാപാരികൾ യോഗംചേർന്ന് തീരുമാനമെടുക്കുകയായിരുന്നു. ഏതു രാഷ്ട്രീയ പാർട്ടിയായാലും ഹർത്താലിനു കടയടയ്ക്കില്ല. ഒറ്റക്കെട്ടായി നേരിടാനാണ് തീരുമാനം. ഹൈക്കോടതി ഉത്തരവുള്ളതിനാൽ ഹർത്താൽദിനത്തിൽ വേണ്ടിവന്നാൽ പോലീസിന്റെ സഹായവും ആവശ്യപ്പെടാനാണ് സംഘടനകളുടെ തീരുമാനിച്ചിരിക്കുന്നത്.
Third Eye News Live
0