play-sharp-fill
പെട്ടെന്നുള്ള ഹർത്താൽ അംഗീകരിക്കാനാവില്ലന്ന് ഹൈക്കോടതി: കേന്ദ്ര അവഗണനയില്‍ പ്രതിഷേധിച്ച് വയനാട്ടില്‍ നടന്ന ഹര്‍ത്താലിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി.

പെട്ടെന്നുള്ള ഹർത്താൽ അംഗീകരിക്കാനാവില്ലന്ന് ഹൈക്കോടതി: കേന്ദ്ര അവഗണനയില്‍ പ്രതിഷേധിച്ച് വയനാട്ടില്‍ നടന്ന ഹര്‍ത്താലിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി.

കൊച്ചി: മുണ്ടക്കൈ ചൂരല്‍മല ദുരന്തത്തിലെ കേന്ദ്ര അവഗണനയില്‍ പ്രതിഷേധിച്ച് വയനാട്ടില്‍ നടന്ന ഹര്‍ത്താലിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി.

ഹര്‍ത്താല്‍ നിരുത്തരവാദപരമെന്ന് പറഞ്ഞ ഹൈക്കോടതി, തീരുമാനം നിരാശപ്പെടുത്തുന്നതാണെന്നും അഭിപ്രായപ്പെട്ടു.

എല്‍ഡിഎഫും യുഡിഎഫുമാണ് ഹര്‍ത്താല്‍ നടത്തിയത്. ഹര്‍ത്താലിനെ എങ്ങനെ ന്യായീകരിക്കുമെന്ന് ചോദിച്ച ഹൈക്കോടതി പെട്ടെന്നുള്ള ഹര്‍ത്താല്‍ അംഗീകരിക്കാനാകില്ലെന്നും പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അധികാരത്തിലിരിക്കുന്ന എല്‍ഡിഎഫ് എന്തിനാണ് ഹര്‍ത്താല്‍ നടത്തിയതെന്നും കോടതി ചോദിച്ചു. വലിയ ദുരന്തം സംഭവിച്ച മേഖലയിലാണ് ഹര്‍ത്താല്‍ നടത്തിയത്.

ഇത്തരം ഹര്‍ത്താല്‍ അംഗീകരിക്കാനാകില്ലെന്ന് കടുത്ത ഭാഷയില്‍ നിലപാടെടുത്ത ഹൈക്കോടതി ദുരന്തമേഖലയിലെ ജനങ്ങളോടുള്ള ഈ സമീപനം നിരാശപ്പെടുത്തുന്നതെന്നും പറഞ്ഞു.