
ഹർത്താൽ ; ഒരാഴ്ച കൊണ്ട് കേരളത്തിന് നഷ്ടം 5000 കോടി രൂപ
സ്വന്തം ലേഖകൻ
കൊച്ചി: 2019 തുടക്കമിട്ടിട്ട് ഹർത്താലിന്റെ ഒരാഴ്ച കൊണ്ടു തന്നെ കേരളത്തിന് നഷ്ടം ഏതാണ്ട് 5,000 കോടി രൂപ. തുടർച്ചയായി ഉണ്ടാകുന്ന ഹർത്താലുകളും പണിമുടക്കും മൂലമാണ് ഇത്. ഉപഭോഗ സംസ്ഥാനമായ കേരളത്തിൽ ഹർത്താലുകളും പണിമുടക്കുകളും ഏറ്റവുമധികം നഷ്ടമുണ്ടാക്കുന്നത് വ്യാപാര മേഖലയിലാണ്. കൂടാതെ, കേരളത്തിലെ ശക്തമായ വ്യവസായങ്ങളായ ഐ.ടി., ടൂറിസം മേഖലയ്ക്കും ഓരോ ഹർത്താലും കനത്ത നഷ്ടം വരുത്തിവയ്ക്കുന്നുണ്ട്.
ശമ്പള ഇനത്തിൽ മാത്രം സർക്കാരിനും സ്വകാര്യ മേഖലയ്ക്കും കൂടി 100-120 കോടി രൂപയുടെ നഷ്ടം ഒരു ദിവസമുണ്ടാകും. കൊച്ചി പ്രത്യേക സാമ്പത്തിക മേഖല ഒരു ദിവസം സ്തംഭിച്ചാൽ കമ്പനികൾക്ക് നഷ്ടമാകുക ഏതാണ്ട് 120-130 കോടി രൂപയാണ്. കേരളം ഒരു ദിവസം സ്തംഭിക്കുമ്പോൾ മൊത്തം നഷ്ടം 1,800-2,000 കോടി രൂപ. അതേസമയം, സമരത്തോട് അനുകൂലിക്കാതെ വ്യാപാര സംഘടനകൾ രംഗത്തെത്താൻ തുടങ്ങിയിരുന്നു. ദേശീയ പണിമുടക്കിന്റെ ആദ്യ ദിവസമായ ചൊവ്വാഴ്ച കൊച്ചിയിൽ ഉൾപ്പെടെ കേരളത്തിന്റെ പല ഭാഗങ്ങളിലും കടകൾ തുറന്നു പ്രവർത്തിച്ചിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
