video
play-sharp-fill

ഹർത്താൽ ആരംഭിക്കുന്നതിന് മുൻപ് തന്നെ ആക്രമണം ; കെ.എസ്.ആർ.ടി.സി മിന്നൽ ബസിന് നേരെ കല്ലേറ്

ഹർത്താൽ ആരംഭിക്കുന്നതിന് മുൻപ് തന്നെ ആക്രമണം ; കെ.എസ്.ആർ.ടി.സി മിന്നൽ ബസിന് നേരെ കല്ലേറ്

Spread the love

 

സ്വന്തം ലേഖകൻ

കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതരേ വിവിധ സംഘടനകൾ സംസ്ഥാനത്ത് ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിക്കുന്നതിന് മുൻപ് തന്നെ പലയിടത്തും ആക്രമണം. സംസ്ഥാനത്ത് പലയിടത്തും കെഎസ്ആർടിസി ബസിന് നേരെ കല്ലേറും ഉണ്ടായി. ആലുവ കുട്ടമശ്ശേരിയിൽ കെഎസ്ആർടി മിന്നൽ ബസിന് നേരെയും കല്ലേറുണ്ടായി. തിരുവനന്തപുരത്ത് നിന്നും മൂന്നാറിലേക്ക് പോകുകയായിരുന്ന മിന്നൽ ബസിന് നേരെയാണ് ഹർത്താൽ തുടങ്ങുന്നതിന് മുമ്പ്് പുലർച്ചെ 3.50 യോടെ കല്ലെറിഞ്ഞത്. വഴിയിലരികിൽ നിന്ന ഒരാൾ കല്ലെറിയുകയായിരുന്നുവെന്നും , ഹർത്താൽ തുടങ്ങുന്നതിനും മുമ്ബ് പുലർച്ചെ 3.50 തോടെയാണ് സംഭവമുണ്ടായതെന്നും ബസ് ഡ്രൈവർ പറഞ്ഞു. ബസിന് സാരമായി കേടുപാട് സംഭവിച്ചെങ്കിലും യാത്രക്കാർക്കാർക്കും പരക്കേറ്റിട്ടില്ല.