play-sharp-fill
ശബരിമല ഹർത്താൽ: കെഎസ്ആർടിസിയ്ക്ക്   നഷ്ടം  3.35 കോടി, തകർത്തത് 99 ബസുകൾ

ശബരിമല ഹർത്താൽ: കെഎസ്ആർടിസിയ്ക്ക് നഷ്ടം 3.35 കോടി, തകർത്തത് 99 ബസുകൾ

സ്വന്തം ലേഖകൻ

കൊച്ചി: ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ തുടർന്ന് ശബരിമല കർമസമിതിയും സംഘപരിവാര സംഘടനകളും നടത്തിയ ഹർത്താലിൽ കെഎസ്ആർടിസിക്ക് നഷ്ടം 3.35 കോടിയിലധികമെന്ന് കെഎസ്ആർടിസി ഹൈക്കോടതിയിൽ. 99 ബസുകളാണ് തകർക്കപ്പെട്ടത്. തകർന്ന ബസുകൾ പ്രവർത്തിക്കാത്തതിനാൽ നഷ്ടം പിന്നെയും കൂടി. പാതുജനങ്ങളുടെ യാത്രാ സ്വാതന്ത്ര്യം തടയപെട്ടെന്നും കെഎസ്ആർടിസി കോടതിയിൽ വ്യക്തമാക്കി.


ഉത്തരവാദികൾക്കെതിരെ നടപടി വേണം. നഷ്ടം കണക്കാക്കി ഈടാക്കാൻ സിറ്റിങ്ങ് സുപ്രീം കോടതി, ഹൈക്കോടതി ജഡ്ജിമാരുടെ നേതൃത്വത്തിൽ ക്ലെയിം കമ്മീഷൻ രൂപീകരിക്കണമെന്നും കെഎസ്ആര്ടിസി ആവശ്യപ്പെടുന്നു. ജനുവരി മൂന്നിനുണ്ടായ ഹർത്താലിലുണ്ടായ ആൾക്കൂട്ട ആക്രമണങ്ങൾക്ക് ഉത്തരവാദിയായ നേതാക്കളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് തൃശുർ സ്വദേശി ടി എൻ മുകുന്ദൻ നല്കിയ ഹർജിയിലാണ് കെഎസ്ആര്ടിസിയുടെ സത്യവാങ്മൂലം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group