video
play-sharp-fill

ഹർത്താൽ നിയമവിരുദ്ധമല്ല: സമാധാനപരമായി പ്രതിഷേധിക്കാൻ രാഷ്ട്രീയ പാർട്ടികൾക്ക് അവകാശമുണ്ട്

ഹർത്താൽ നിയമവിരുദ്ധമല്ല: സമാധാനപരമായി പ്രതിഷേധിക്കാൻ രാഷ്ട്രീയ പാർട്ടികൾക്ക് അവകാശമുണ്ട്

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: ഹർത്താൽ നിയമവിരുദ്ധമല്ലെന്നും സമാധാനപരമായി പ്രതിഷേധിക്കാൻ രാഷ്ട്രീയ പാർട്ടികൾക്ക് അവകാശമുണ്ടെന്നും കേരളാ ഹൈക്കോടതി. 2017 ഒക്ടോബർ 16 ന് യുഡിഎഫ് നടത്തിയ ഹർത്താൽ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടു സമർപ്പിച്ച ഹർജിയിൽമേലാണ് കോടതിയുടെ വിധി. ഹർത്താലിൽ ഉണ്ടായ നഷ്ടം ഹർത്താലിന് ആഹ്വാനം നൽകിയ രമേശ് ചെന്നിത്തലയിൽ നിന്ന് ഈടാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി .മാടപ്പള്ളി പഞ്ചായത്തംഗം സോജൻ പവിയാനിയോസാണ് ഹർജി നൽകിയത്.