video
play-sharp-fill
ഹർത്താൽ ഭാഗീകം: പരക്കെ അക്രമം; സംഘപരിവാർ ഭീഷണിയെ തുടർന്ന് കടകൾ അടഞ്ഞു കിടക്കുന്നു: ഹർത്താലിനെ തുടർന്ന് വാഹനം ലഭിച്ചില്ല; തിരുവനന്തപുരത്ത് രോഗി മരിച്ചു

ഹർത്താൽ ഭാഗീകം: പരക്കെ അക്രമം; സംഘപരിവാർ ഭീഷണിയെ തുടർന്ന് കടകൾ അടഞ്ഞു കിടക്കുന്നു: ഹർത്താലിനെ തുടർന്ന് വാഹനം ലഭിച്ചില്ല; തിരുവനന്തപുരത്ത് രോഗി മരിച്ചു

സ്വന്തം ലേഖകൻ

കൊച്ചി: ഹർത്താൽ പരാജയപ്പെടുത്താനുള്ള ആഹ്വാനം സോഷ്യൽ മീഡിയയിൽ സജീവമായതോടെ പരക്കെ അക്രമം നടത്തി ഹർത്താൽ വിജയിപ്പിക്കാൻ സംഘപരിവാർ നീക്കം. ഹർത്താലിനു തുറക്കുന്ന കടകൾക്ക് പൊലീസും, ഇടതു പക്ഷ പ്രവർത്തകരും, വിവിധ സംഘടനകളും സംരക്ഷണം ഉറപ്പാക്കുമെന്നു പ്രഖ്യാപിച്ച സാഹചര്യത്തിലാണ് വിറളി പിടിച്ച സംഘപരിവാർ സംഘം പരക്കെ ആക്രമണം നടത്തുന്നത്. ഇതിനിടെ ആർസിസിയിൽ ചികിത്സയ്‌ക്കെത്തിയ വയനാട് സ്വദേശി പാത്തുമ്മ തമ്പാനൂരിൽ ആംബുലൻസ് ലഭിക്കാതെ മരിച്ചു. ഇതേ തുടർന്ന് റെയിൽവേ സ്റ്റേഷനിൽ രോഗിയുടെ ബന്ധുക്കൾ പ്രതിഷേധിക്കുകയും ചെയ്തു. ആർസിസിയിൽ പോകുന്നതിനായി റെയിൽവേ സ്‌റ്റേഷനിലെത്തിയ ഇവർ തുടർ യാത്രയ്ക്ക് സൗകര്യം ലഭിച്ചിരുന്നില്ല. തുടർന്നാണ് ഇവർ മരിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം.
ഇതിനിടെ ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ പന്തളത്ത് നടത്തിയ പ്രകടനത്തിനു നേരെയുണ്ടായ കല്ലേറിൽ പന്തളം കൂരമ്പാല കുറ്റിയിൽ ചന്ദ്രൻ ഉണ്ണിത്താൻ മരിച്ച സംഭവത്തിൽ രണ്ട് സിപിഎം പ്രവർത്തകർ അറസ്റ്റിലായി. മുട്ടാർ സ്വദേശി അഖിൽ, പന്തളം മുട്ടാർ സ്വദേശി കണ്ണൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇതിനിടെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഹർത്താലിന്റെ മറവിൽ പരക്കെ അക്രമം അരങ്ങേറുകയാണ്. പലയിടത്തും കെഎസ്ആർടിസി ബസുകൾ അക്രമി സംഘം തകർത്തു. കൊട്ടാരക്കര ബസ് സ്റ്റാൻഡിൽ ആറ് കെഎസ്ആർടിസി ബസുകൾ സംഘപരിവാർ പ്രവർത്തകർ എറിഞ്ഞ് തകർത്തു. കൊല്ലം രാമൻകുളങ്ങരയിൽ മീൻ മാർക്കറ്റ് അടപ്പിക്കാനുള്ള ശ്രമം സംഘർഷത്തിൽ കലാശിച്ചു. തമിഴ്‌നാട്ടിൽ നിന്നെത്തിയ ഇരുനൂറോളം അയ്യപ്പഭക്തർ പുനലൂർ ബസ് സ്്റ്റാൻഡിൽ കുടുങ്ങിക്കിടക്കുകയാണ്. ഇവിടെ നിന്നു പമ്പ സർവീസുകൾ അക്രമം ഭയന്ന് നടത്താത്തിനെ തുടർന്നാണ് അയ്യപ്പഭക്തർ വഴിയിൽ കുടുങ്ങിക്കിടക്കുന്നത്.
കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്നും ഭാഗീകമായി മാത്രമാണ് സർവീസുകൾ നടത്തുന്നത്. ഇതോടെ പല സർവീസുകളും മുടങ്ങിയിട്ടുണ്ട്. പേരാമ്പ്രയിൽ കെഎസ്ആർടിസി ബസിനും സ്റ്റേഷനും പൊലീസ് സ്റ്റേഷനും നേരെ കല്ലെറിഞ്ഞു. പാലക്കാട് വെണ്ണക്കരയിൽ സിപിഎം നിയന്ത്രണത്തിനുള്ള വായനശാലയ്ക്ക് സംഘപരിവാർ അക്രമി സംഘം തീയിട്ടു. മലപ്പുറം തവനൂരിൽ സിപിഎം ഏരിയ കമ്മിറ്റി ഓഫിസ് അടിച്ച് തകർത്ത് തീയിട്ടു.
ഹർത്താലിന്റെ മറവിൽ അക്രമം നടത്തിയ പത്തു ബിജെപി പ്രവർത്തകരെ കണ്ണൂരിലും, ആറു പേരെ പൊലീസ് പെരുമ്പാവൂരിലും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഹർത്താലിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം വ്യാപകമായി ചർച്ച നടന്ന സാഹചര്യത്തിലാണ് ബിജെപി സംഘപരിവാർ പ്രവർത്തകർ പരക്കെ അക്രമം അഴിച്ചു വിടുന്നത്. പലയിടത്തും ഹർത്താൽ ഭീതി പടർത്താനുള്ള ശ്രമമാണ് നടക്കുന്നത്.
പുലർച്ചെ മുതൽ വ്യാപകമായി അക്രമം നടന്നതോടെ കടകൾ തുറക്കാനുള്ള ശ്രമം വ്യാപാരികളും ഉപേക്ഷിച്ചു. സ്വന്തം നിലയിൽ ചിലർ മാത്രം റിസ്‌ക് എടുത്ത് തുറന്നിട്ടുണ്ടെന്നത് മാത്രമാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്.

രുവനന്തപുരം: ശബരിമല കർമ്മസമിതി ആഹ്വാനം ചെയ്ത ഹർത്താൽ പുരോഗമിക്കുന്നു. പലയിടത്തും വാഹനങ്ങൾ തടയുന്നതായാണ് റിപ്പോർട്ട്. കെഎസ്ആർടിസി ബസുകൾക്ക് നേരെയും കല്ലേറുണ്ടായി. അതിനിടെ തിരുവനന്തപുരത്ത് ട്രെയിനിൽ കുഴഞ്ഞുവീണയാൾ മരിച്ചു. ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് ലഭിച്ചില്ലെന്ന് ആരോപണമുയർന്നിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കണ്ണൂർ റെയിൽവേ സ്റ്റേഷന് സമീപത്ത് ഹോട്ടൽ എറിഞ്ഞു തകർത്തു. ഹർത്താലിനിടെയുണ്ടായ അക്രമത്തിൽ കണ്ണൂരിൽ അഞ്ച് പേരെ കസ്റ്റഡിയിലെടുത്തു. ആലുവയിൽ ഗതാഗതം തടസപ്പെടുത്തിയ രണ്ട് ബിജെപി പ്രവർത്തകരെ അറസ്റ്റ് ചെയ്തു. മലപ്പുറം തവനൂരിൽ സിപിഐഎം ലോക്കൽ കമ്മിറ്റി ഓഫീസിന് തീയിട്ടു. പാലക്കാട് വെണ്ണക്കരയിൽ സിപിഐഎം നിയന്ത്രണത്തിലുള്ള വായനശാല തകർത്തു.