ഇടുക്കിയിൽ നാളെ ഹർത്താൽ
സ്വന്തം ലേഖകൻ
തൊടുപുഴ: പട്ടയ ക്രമീകരിക്കല്‍ ഉത്തരവുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ്
നാളെ ജില്ലയിൽ ഹർത്താൽ നടത്തും.
ജില്ലയോട് കടുത്ത വിവേചനമാണ് സര്‍ക്കാര്‍ കാട്ടുന്നത്. ജനജീവിതം ദുസഹമാക്കുന്ന ഉത്തരവുകള്‍ ഒരു ആലോചനയും ഇല്ലാതെ നടപ്പാക്കുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ ജനവിരുദ്ധ ഉത്തരവുകള്‍ റദ്ദു ചെയ്യണം. നിലനില്‍പ്പിനു തന്നെ ഭീഷണിയായ തെറ്റുകള്‍ക്കെതിരേ നടത്തുന്ന ഹര്‍ത്താലില്‍ വാഹനങ്ങള്‍ നിരത്തില്‍ ഇറക്കാതെയും കടകളടച്ചും സഹകരിക്കണമെന്നും ഡിസിസി പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ജനദ്രോഹ ഉത്തരവുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി കര്‍ഷക സംഘടനകള്‍ സമര രംഗത്ത് വന്നിട്ടും സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഓഗസ്റ്റ് 22ലെയും സെപ്റ്റംബര്‍ 25ലെയും ഉത്തരവുകളിലെ ദോഷകരമായ 10 വിഷയങ്ങളില്‍ നാലെണ്ണം മാത്രമാണ് ഒക്ടോബര്‍ 14-ലെ ഉത്തരവിലൂടെ തിരുത്തിയത്. അതിനാല്‍ മുന്‍ ഉത്തരവുകള്‍ റദ്ദ് ചെയ്യുകയും 1964 പട്ടയം ചട്ടങ്ങള്‍ കാലാനുസൃതമായി പരിഷ്കരിച്ച് ഭേദഗതി എത്രയും വേഗം നടപ്പാക്കണം. അതിനായി റവന്യു മന്ത്രി ഇടുക്കിയിലെത്തി സമരം ചെയ്യുന്നവരും ജനപ്രതിനിധികളുമായി ചര്‍ച്ച നടത്തണം. ദുരഭിമാനം വെടിഞ്ഞ് സര്‍വകക്ഷി യോഗവും ജനപ്രതിനിധികളുടെ യോഗവും വിളിച്ചു ചേര്‍ക്കണം.എന്നാൽ മന്ത്രി എം.എം. മണി ഇക്കാര്യത്തില്‍ വ്യക്തമായ മറുപടി പറയുന്നില്ല.
ഹര്‍ത്താലില്‍ നിന്നും മരണം, വിവാഹം, മാധ്യമങ്ങള്‍,പാല്, ആശുപത്രി, മെഡിക്കല്‍ സ്റ്റോറുകള്‍ തുടങ്ങിയവ ഒഴിവാക്കിയിട്ടുണ്ട്. പരുമല പള്ളിയിലേക്കുള്ള തീര്‍ഥാടകരുടെ വാഹനങ്ങള്‍, അഖില തിരുവിതാംകൂര്‍ മലഅരയ മഹാസഭയുടെ കോട്ടയത്ത് നടക്കുന്ന സമ്മേളനത്തിലേക്കുള്ള വാഹനങ്ങള്‍ എന്നിവയ്ക്ക് തടസവുമുണ്ടാവുകയില്ലെന്നും അദ്ദേഹം അറിയിച്ചു.