പ്രസവ ശസ്‌ത്രക്രിയക്കിടെ വയറ്റില്‍ കത്രിക മറന്നുവച്ച സംഭവം; ഉത്തരവാദികള്‍ക്കെതിരെ നടപടിയില്ല, ആരോഗ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ ഉപവാസ സമരവുമായി ഹര്‍ഷിന

Spread the love

തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ തിരുവനന്തപുരത്തെ വസതിക്ക് മുമ്പില്‍ ഉപവാസ സമരവുമായി ഹർഷിന. പ്രസവ ശസ്‌ത്രക്രിയക്കിടെ വയറ്റില്‍ കത്രിക മറന്നുവച്ച സംഭവത്തില്‍ ഉത്തരവാദികള്‍ക്കെതിരെ ഇതുവരെ യാതൊരു നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് സമരവുമായി മുന്നോട്ടുവന്നിരിക്കുന്നത്.

video
play-sharp-fill

രമേശ് ചെന്നിത്തല ഉപവാസം ഉദ്ഘാടനം ചെയ്തു. കുടുംബസമേതമാണ് ഹർഷിനയുടെ ഉപവാസ സമരം .2017 ല്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രസവശസ്ത്രക്രിയക്കിടെയാണ് ഹർഷിനയുടെ വയറിനകത്ത് കത്രിക മറന്നുവച്ചത്. വയറുവേദന വിട്ടുമാറാതെ വന്നതോടെയാണ് 2022 ല്‍ നടത്തിയ സ്കാനിംഗില്‍ കത്രിക കണ്ടെത്തിയത്. ശസ്‌ത്രക്രിയയിലൂടെ കത്രിക പുറത്തെടുത്തെങ്കിലും ഹർഷിനക്ക് വയറുവേദനയില്‍ നിന്ന് മോചനമുണ്ടായില്ല.

തൻ്റെ അവസ്ഥക്ക് കാരണമായവർക്കെതിരെ നടപടി ആവശ്യപ്പെട്ട് കഴിഞ്ഞ മൂന്ന് വർഷമായി ഹർഷിന സമരരംഗത്താണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആരോഗ്യമന്ത്രി വാക്കുപാലിക്കാതെ വന്നതോടെയാണ് അവരുടെ വസതിക്ക് മുമ്പില്‍ ഉപവാസം നടത്താൻ ഹർഷിന നിർബന്ധിതയായത്. നീതിലഭിക്കും വരെ സമരം തുടരാനാണ് ഹർഷിനയുടെ തീരുമാനം.