
സ്വന്തം ലേഖിക
കോഴിക്കോട്: ശസ്ത്രക്രിയ ഉപകരണം വയറ്റില്‍ കുടുങ്ങിയ കോഴിക്കോട്ടെ ഹര്‍ഷിന സര്‍ക്കാരിനെതിരെ വീണ്ടും സമരത്തിന്.
ഉചിതമായ നഷ്ടപരിഹാരവും കുറ്റക്കാര്‍ക്കെതിരെ നടപടിയും ആവശ്യപ്പെട്ട് ഈ മാസം 22ന് മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് മുന്നിലാണ് ഉപവാസ സമരം. പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണയും സമരത്തിനുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അഞ്ചുവര്‍ഷം വയറ്റില്‍ ശസത്രക്രിയ ഉപകരണം കുടുങ്ങി കഴിഞ്ഞതിനേക്കാള്‍ വേദനയാണ് സര്‍ക്കാരിന്റെ അവഗണനയ്ക്കെന്ന് ഹര്‍ഷിന. കോഴിക്കോട്ട് തുടങ്ങിയ സമരം നേരിട്ടെത്തി അവസാനിപ്പിച്ച് ആശ്വസിപ്പിച്ച് പോയ ആരോഗ്യമന്ത്രിയെക്കുറിച്ച് പിന്നീടൊരു വിവരവുമില്ല.
അന്നു നല്‍കിയ ഉറപ്പുകളൊന്നും പാലിക്കപ്പെടാതെ ഫോണില്‍ സംസാരിക്കാന്‍ പോലും മന്ത്രി തയ്യാറാവാതെ ആയതോടെയാണിപ്പോള്‍ ഹര്‍ഷിന വീണ്ടും സമരത്തിലേക്ക് കടക്കുന്നത്.