
‘നീതി കിട്ടും വരെ സത്യഗ്രഹം തുടരും’; ഹര്‍ഷിനയുടെ സമരം 101-ാം ദിനത്തില്‍; ആരോഗ്യവകുപ്പില്‍ നിന്ന് നേരിട്ട തിരിച്ചടികള്‍ക്കിടയിലും പൊലീസ് അന്വേഷണത്തിലാണ് പ്രതീക്ഷയെന്ന് ഹര്‍ഷിന
സ്വന്തം ലേഖിക
തിരുവനന്തപുരം: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ നീതി തേടിയുള്ള ഹര്‍ഷിനയുടെ സത്യഗ്രഹ സമരം നൂറ് ദിവസം പിന്നിട്ടു.
ആരോഗ്യവകുപ്പില്‍ നിന്ന് നേരിട്ട തിരിച്ചടികള്‍ക്കിടയിലും പൊലീസ് അന്വേഷണത്തിലാണ് ഹര്‍ഷിനയുടെ പ്രതീക്ഷ. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് ഹര്‍ഷിനയും സമരസമിതിയും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

2022 സെപ്റ്റംബര്‍ 17, കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്ന് ഹര്‍ഷിനയുടെ വയറ്റില്‍ നിന്ന് ആര്‍ട്ടറി ഫോര്‍സെപ്സ് എന്ന ശസ്ത്രക്രിയാ ഉപകരണം പുറത്തെടുക്കുന്നു. കത്രികയ്ക്ക് സമാനമായ ഇതിന്‍റെ നീളം 12 സെന്‍റിമീറ്റര്‍.
2017ല്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെച്ച് നടത്തിയ മൂന്നാം പ്രസവശസ്ത്രക്രിയ മുതല്‍ ഹര്‍ഷിന സഹിച്ച കടുത്ത വേദനയുടെ കാരണം കൂടിയാണ് അന്ന് പുറത്തെടുക്കുന്നത്. എന്നാല്‍ കത്രിക വയറ്റില്‍ നിന്നെടുത്ത് ഒരുവര്‍ഷം തികയാറായിട്ടും കുറ്റക്കാര്‍ ശിക്ഷിക്കപ്പെട്ടില്ല.
ഹര്‍ഷിനയ്ക്ക് അര്‍ഹമായ നഷ്ടപരിഹാരവും കിട്ടിയില്ല.