play-sharp-fill
വൻ കിടതോട്ടം മാഫിയക്കു വേണ്ടികോടതിയിൽ ഒത്തു കളിച്ച് സർക്കാർ: ഹാരിസണിന്റെ അനധികൃത ഭൂമി പോക്കു വരവ് ചെത് കൊടുക്കാൻ നീക്കം.

വൻ കിടതോട്ടം മാഫിയക്കു വേണ്ടികോടതിയിൽ ഒത്തു കളിച്ച് സർക്കാർ: ഹാരിസണിന്റെ അനധികൃത ഭൂമി പോക്കു വരവ് ചെത് കൊടുക്കാൻ നീക്കം.

സ്വന്തം ലേഖകൻ

കൊച്ചി: വൻകിട തോട്ടം കമ്പനികൾക്കായി കോടതി ഉത്തരവ് പോലും മറച്ചു വച്ച് ഒത്തുകളിച്ച് സർക്കാർ. ഹാരിസൺ അടക്കമുള്ള വൻകിടക്കാരെ സഹായിക്കുന്നതിനാണ് കോടതിയെ പോലും തെറ്റിധരിപ്പിച്ച് സർക്കാർ രംഗത്ത് എത്തിയിരിക്കുന്നത്. ഹാരിസൺസ് കേസിൽ നിയമനടപടികൾ മരവിപ്പിച്ച് സംസ്ഥാന സർക്കാർ. ഹാരിസണിൻറെ കൈവശമുളള ഭൂമിയിൽ ഉടമസ്ഥത തെളിയിക്കാനായി സിവിൽ കോടതികളെ സമീപിക്കാമെന്ന ഹൈക്കോടതി ഉത്തരവ് വന്ന് മാസങ്ങൾ കഴിഞ്ഞിട്ടും സർക്കാർ അനങ്ങിയിട്ടില്ല. പാട്ടക്കരാർ ലംഘിച്ച് ഹാരിസൺസ് മറിച്ചുവിറ്റ തോട്ടങ്ങൾ ഉപാധികളില്ലാതെ പോക്കുവരവ് ചെയ്യാനുള്ള നീക്കവും സജീവമാണ്.

സംസ്ഥാനത്ത് ഹാരിസൺസ് മലയാളം ലിമിറ്റഡ് കൈവശം വച്ചിരിക്കുന്ന 78000 ഏക്കർ ഭൂമി ഏറ്റെടുത്ത സ്‌പെഷ്യൽ ഓഫീസർ രാജമാണിക്യത്തിൻറെ നടപടി ഹൈക്കോടതി റദ്ദാക്കിയത് 2018 ഏപ്രിൽ 11നാണ്. കേരള ഭൂസംരക്ഷണ നിയമം അനുസരിച്ച് ഹാരിസണിൻറെ കൈവശമുളള ഭൂമി ഒഴിപ്പിക്കാൻ സ്‌പെഷ്യൽ ഓഫീസർക്ക് അധികാരമില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി നടപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ ഭൂമിയുടെ ഉടമസ്ഥത ആർക്കെന്ന് കോടതി വ്യക്തമാക്കിയിരുന്നില്ല. സർക്കാരിന് അവകാശമുണ്ടെങ്കിൽ സിവിൽ കോടതികളെ സമീപിക്കാമെന്നായിരുന്നു കോടതി നിർദ്ദേശം. പക്ഷേ ഇത്തരമൊരു നടപടിക്ക് സർക്കാർ തയ്യാറായിട്ടില്ല. ഹൈക്കോടതി ഉത്തരവിന് പിന്നാലെ ഹാരിസണിൽ നിന്ന് 205 ഏക്കർ ഭൂമി വാങ്ങിയ കൊല്ലം തെൻമലയിലെ റിയ എസ്റ്റേറ്റ് ഭൂമി പോക്കുവരവ് ചെയ്യാനായി ഹൈക്കോടതിയെ സമീപിക്കുകയും അനുകൂല ഉത്തരവ് നേടുകയും ചെയ്തു. ഈ ഭൂമി പോക്കുവരവ് ചെയ്യാനുളള നീക്കങ്ങളാണ് ഇപ്പോൾ സജീവം.

പോക്കുവരവ് ചെയ്യുമ്പോൾ, ഭൂമിയുടെ ഉടമസ്ഥത സിവിൽ കോടതി തീർപ്പിന് വിധേയമായിരിക്കുമെന്ന വ്യവസ്ഥ എഴുതിച്ചേർക്കണമെന്ന നിർദ്ദേശം റവന്യൂ വകുപ്പിൽ നിന്ന് ഉയരുന്നുണ്ടെങ്കിലും റവന്യൂ സെക്രട്ടറി, നിയമ സെക്രട്ടറി അടക്കമുളള ഉന്നത ഉദ്യോഗസ്ഥരുടെ നിലപാട് മറിച്ചാണ്. തർക്കമുളളതിനാൽ ഫയൽ മുഖ്യമന്ത്രിയുടെ പരിഗണനയ്ക്ക് വിടാനാണ് നീക്കം.

ഭൂമി പോക്കുവരവ് ചെയ്ത് കൊടുക്കുന്നതും ഭൂനികുതി സ്വീകരിക്കുന്നതും ഉടമസ്ഥതയ്ക്കുളള അംഗീകാരം അല്ലെങ്കിലും ഹാരിസണിൻറെ വാദത്തിന് ശക്തി പകരുന്നതാണ് സർക്കാരിൻറെ ഓരോ നടപടിയും. എം.ജി രാജമാണിക്യം അവധിയിൽ പോയതോടെ സ്‌പെഷ്യൽ ഓഫീസ് പ്രവർത്തനം പേരിനു മാത്രമായത് സർക്കാർ നിലപാടിന് കൂടുതൽ തെളിവാവുകയും ചെയ്യുന്നു.