ഇന്ന് നിര്‍ണായക ദിനം, ലൈസൻസ് ഇല്ലാതെ പ്രവര്‍ത്തിക്കാനാകുമോ?പി വി അൻവറിന്‍റെ ഉടമസ്ഥതയില്‍ കക്കാടംപൊയിലില്‍ പ്രവർത്തിക്കുന്ന പാർക്ക് അടച്ചുപൂട്ടണമെന്നാവശ്യം, ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

Spread the love

കൊച്ചി: പി വി അൻവറിന്‍റെ ഉടമസ്ഥതയില്‍ കക്കാടംപൊയിലില്‍ പ്രവർത്തിക്കുന്ന പാർക്ക് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

video
play-sharp-fill

 

പാർക്ക് പ്രവർത്തിക്കുന്നത് പഞ്ചായത്തിന്‍റെ ലൈസൻസ് വാങ്ങാതെയാണെന്ന് കൂടരഞ്ഞി പഞ്ചായത്ത് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. ലൈസൻസിനായി അപൂർണമായ അപേക്ഷയാണ് നല്‍കിയതെന്നും അപേക്ഷയിലെ പിഴവ് തിരുത്താൻ ആവശ്യപ്പെട്ടിട്ടും നല്‍കിയില്ലെന്നും കോടതിയെ അറിയിച്ചിരുന്നു.

 

ലൈസൻസ് ഇല്ലാതെ എങ്ങനെ പാർക്ക് പ്രവർത്തിക്കും എന്ന് ചോദിച്ച കോടതി ഇക്കാര്യത്തില്‍ ഇന്ന് മറുപടി നല്‍കാൻ സർക്കാറിന് നിർദ്ദേശം നല്‍കിയിട്ടുണ്ട്. ഉരുള്‍പൊട്ടല്‍ സാധ്യതയടക്കം കണക്കിലെടുത്ത് കളക്ടർ അടച്ച്‌ പൂട്ടിയ പി വി ആർ നാച്വറോ പാർക്ക് ഭാഗീകമായി തുറക്കാൻ മുഖ്യമന്ത്രിയ്ക്ക് കീഴിലുള്ള

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ദുരന്ത നിവാരണ അതോറിറ്റിയാണ് അനുമതി നല്‍കിയത്. പി വി അൻവർ എം എല്‍ എ നല്‍കിയ കത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു ദുരന്ത നിവാരണ അതോറിറ്റിയുടെ നടപടി.