
ഹരിയാനയിൽ മൂന്ന് സ്ത്രീകളെ കൂട്ടബലാത്സംഗത്തിനിരയാക്കി ; ദാരുണ സംഭവം നടന്നത് ഭർത്താക്കന്മാരും കുട്ടികളും നോക്കി നിൽക്കെ; പീഡനത്തിനു ശേഷം പണവും സ്വർണവും കവർന്നു.
സ്വന്തം ലേഖകൻ
പാനിപ്പത്ത് : ഹരിയാനയിലെ പാനിപ്പത്തിൽ മൂന്ന് സ്ത്രീകളെ ഭർത്താക്കന്മാരും കുട്ടികളും നോക്കി നിൽക്കെ കൂട്ടബലാത്സംഗതനിരയാക്കി. ബുധനാഴ്‌ച്ച രാത്രിയിൽ നടന്ന ദാരുന്ന സംഭവം ഇന്നലെ വൈകിട്ടാണ് പുറം ലോകം അറിയുന്നത്.
24 ,25, 35 വയസ്സുള്ള സ്ത്രീകളെയാണ് അവരുടെ കുടുംബം നോക്കി നിൽക്കെ പീഡനത്തിന് ഇരയാക്കിയത്. ആയുധങ്ങളുമായെത്തിയ നാലംഗ സംഘമാണ് സ്ത്രീകളെ പീഡിപ്പിച്ചതെന്ന് പൊലീസ് പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാതിരാത്രിയിൽ വീട്ടിൽ അതിക്രമിച്ചു കയറിയ ഇവർ കുടുംബാംഗങ്ങളെ എല്ലാം ആദ്യം കയർ ഉപയോഗിച്ച് ബന്ധിച്ചതിനു ശേഷമായിരുന്നു പീഡനം നടത്തിയത്. ഇതിനു ശേഷം വീട്ടിൽ നിന്നും പണവും സ്വർണവും എല്ലാം കവരുകയും ചെയ്തു.
അതേസമയം ഇവിടെ നിന്ന് ഒരു കിലോമീറ്റർ മാറി മറ്റൊരു സ്ത്രീയും അതിക്രമത്തിന് ഇരയായിരുന്നു. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ ഇവർ പിന്നീട് മരിച്ചിരുന്നു. ഇവരുടെ ഭർത്താവിന്റെ പക്കൽ നിന്നും പണം ഉൾപ്പെടെ മോഷ്ടിച്ചതിനു ശേഷമാണ് ഈ സംഘവും രക്ഷപെട്ടത്. രണ്ടിടത്തും അക്രമം നടത്തിയത് ഒരേ സംഘമാണെന്ന നിഗമനത്തിലാണ് പൊലീസ്. പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല.