
കുമരകം : കുമരകം പഞ്ചായത്ത് മൂന്നാം വാർഡിലെ ചന്തപ്പാലം – തോണിക്കടവ് റോഡിൽ ചിറത്തറ കലുങ്കിന് സമീപം സ്ഥാപിച്ചിരിക്കുന്ന ഹരിത കർമ്മ സേനയുടെ
മിനി എം സി എഫ് നിലവിൽ പുരോഗമിക്കുന്ന റോഡ് പണിക്ക് തടസ്സം സൃഷ്ട്ടിക്കുന്നതായി സമീപവാസികളുടെ പരാതി.
ചിറത്തറ കലുങ്കിന് സമീപം അപ്രോച് റോഡിനു സമീപത്തായി സ്ഥാപിച്ചിരിക്കുന്ന എം സി എഫ് ഒരടിയിൽ കൂടുതൽ റോഡിലേക്ക് ഇറക്കി സ്ഥാപിച്ചിരിക്കുന്നതാണ് പ്രതിസന്ധിക്ക് കാരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇത് ഭാവിയിൽ ഗതാഗത ബുദ്ധിമുട്ടുകൾക്ക് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടുകയാണ് നാട്ടുകാർ. വർഷങ്ങളായുള്ള കാത്തിരിപ്പിനു ശേഷം നടത്തുന്ന റോഡ് പണിക്ക്
തടസമായി വെച്ചിരിക്കുന്ന എംസി എഫ് മാറ്റിസ്ഥാപിച്ച് നിർദ്ധിഷ്ട അളവുകൾ പാലിച്ചു കുറ്റമറ്റ രീതിയിൽ റോഡ് പണി പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.