
മുളന്തുരുത്തി: മുളന്തുരുത്തി പള്ളിത്താഴം ജംഗ്‌ഷനില്‍ ബിഎസ്‌എന്‍എല്‍ ഓഫീസിനു സമീപം ഹരിത കര്‍മ്മസേന ശേഖരിക്കുന്ന വസ്‌തുക്കള്‍ സൂക്ഷിക്കുന്ന ബോക്‌സിന് മുന്നില്‍ ശുചിമുറി ഉപകരണം കൊണ്ടുവന്ന് വെച്ച് അജ്‌ഞാതന്‍ മുങ്ങി.
രണ്ട് ശുചിമുറി ഉപകരണങ്ങളാണ് കൊണ്ടുവന്നു വെച്ചിട്ടുള്ളത്. ഇന്നലെ വൈകുന്നേരത്തോടെയാണ് ഇത് ശ്രദ്ധയില്‍പ്പെട്ടത്. ഇവ ആരാണ് കൊണ്ടുവച്ചതെന്ന് ആർക്കും അറിയില്ല. വിവരം ലഭിച്ചതോടെ പഞ്ചായത്ത് അധികൃതര്‍ ബന്ധപ്പെട്ട വ്യക്തിയെ കണ്ടെത്താനുള്ള ശ്രമം തുടങ്ങി.
നിലവിൽ ഹരിതകർമ്മസേന ശുചിമുറി ഉപകരണങ്ങൾ ശേഖരിക്കുന്നില്ല. ഇവ ഉപയോഗിച്ചവയാണോ അല്ലയോ എന്നതും വ്യക്തമായിട്ടില്ല. ഇതിന്റെ ഉടമയെ കണ്ടെത്തിയാല്‍ മാത്രമേ വിശദാംശങ്ങള്‍ അറിയാന്‍ സാധിക്കൂ എന്നാണ് അധികൃതര്‍ പറയുന്നത്. ഹരിതകർമ്മസേനയെ അപമാനിക്കുന്ന രീതിയിൽ ഇത്തരത്തിലുള്ള പ്രവൃത്തി നടത്തിയ വ്യക്തിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group