
‘ഹരിത പെരുമാറ്റചട്ടം’ പാലിച്ച് ലൂർദ് പള്ളിയുടെ കൂദാശ നാളെ
സ്വന്തം ലേഖിക
കോട്ടയം : ഹരിതകേരളം മിഷന്റെ നേത്യത്വത്തിൽ പൂർണ്ണമായി ഹരിതപെരുമാറ്റച്ചട്ടം പാലിച്ചുകൊണ്ടുള്ള കോട്ടയം ലൂർദ് ഫൊറോനാ പള്ളിയുടെ കൂദാശ നാളെ നടക്കും. വിശുദ്ധനാട്ടിലെ തിബേരിയാസ് കടൽതീരത്ത് നിന്നുമുള്ള കല്ലിനാൽ ശിലാസ്ഥാപനം നടത്തി അൾത്താര ഭാരതത്തിലെ പഴയകാല ശിൽപ്പഭംഗിയിലും, റോമൻ വാസ്തുവിദ്യ ശൈലിയിൽ നിർമ്മിച്ച പുതിയ പള്ളിയുടെ കുദാശ സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ ഹരിത കേരള മിഷൻ വിഭാവനം ചെയ്യുന്ന ഹരിത പെരുമാററച്ചട്ടം പാലിച്ചാണ് നടത്തുന്നത്.
2.30 നു ആരംഭിക്കുന്ന കൂദാശ ചടങ്ങുകൾക്ക് ശേഷമുള്ള സാംസ്‌കാരിക സമ്മേളനത്തിൽ വിവിധ സഭാ തലവന്മാർ, രാഷ്ട്രിയ പ്രമുഖർ, വിവിധ മത നേതാക്കന്മാർ എന്നിവർ പങ്കെടുക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂദാശ ചടങ്ങിൽ പ്രകൃതിസൗഹാർദ അലങ്കാരങ്ങൾ മാത്രമേ ഉപയോഗിക്കു. ഹരിത പെരുമാറ്റചട്ടം പാലിച്ചുകൊണ്ടുള്ള ഭക്ഷണ വിതരണത്തിൽ മൺ ഗ്ലാസുകളും കരിമ്പിൻ ചണ്ടിയിൽ നിന്നും വാഴ പിണ്ടിയിൽ നിന്നും നിർമ്മിക്കുന്ന പാത്രങ്ങളുമാണുപയോഗിക്കുന്നത് കമാനം ചണചാക്കിലും, തുണിയിലുള്ള ബാനറുകൾ കൈയ്യെഴുത്തിലുമായിരിക്കും. കൂടാതെ പേപ്പറും ചാക്ക് നൂലും ഉപയോഗിച്ചുള്ള തോരണങ്ങൾ യുവാക്കളുടെ നേത്യത്വത്തിലാണ് തയ്യാറാക്കിയിട്ടുള്ളത്. പ്ലാസ്റ്റിക് ഉപയോഗം പൂർണമായി ഉപേക്ഷിച്ചുള്ള കൂദാശയാണ് നടത്തുന്നത് എന്ന് പള്ളി വികാരി അറിയിച്ചു.
കഴിഞ്ഞ രണ്ട് മാസമായി ഹരിത കേരള മിഷന്റെ നേത്യത്വത്തിൽ ഹരിത കേരള മിഷൻ ജില്ലാ കോർഡിനേറ്റർ ശ്രി.പി.രമേശ്, പള്ളിയുടെ ഭരണ സമിതിയംഗം ശ്രി.ജോർജ് തറപ്പേൽ, പള്ളി അധികാരി റവ.ഫാ.ജോസഫ് ആലുങ്കൽ, ഹരിതകേരളം മിഷൻ റിസോഴ്‌സ് പേഴ്സൺമാരായ അമ്മു മാത്യു, എമിലി തോമസ്, ജോമിൻ എന്നിവരുടെ നേത്യത്വത്തിൽ കോട്ടയം നഗര ഹൃദയത്തിലെ ലൂർദ് ഫെറോനോ പള്ളിയുടെ ഹരിതപെരുമാറ്റ ചട്ട പ്രവർത്തനങ്ങൾ ലോക ശ്രദ്ധയാകർഷിക്കുകയാണ്.