ഹരിത കുമ്മനം പുരുഷ സ്വയം സഹായ സംഘത്തിൻ്റെ മൂന്നാം വാർഷിക ആഘോഷവും ഓണാഘോഷ സമാപന സമ്മേളനവും ഒക്ടോബർ ആറിന് ; എട്ടുകളി മത്സരവും കൊല്ലം ഷാഫിയുടെ സംഗീതസായാഹ്നവും

Spread the love

കുമ്മനം : ഹരിത കുമ്മനം പുരുഷസ്വയം സഹായ സംഘം മൂന്നാം വാർഷികത്തോടനുബന്ധിച്ച് കുമ്മനം കുളപ്പുര കവലയിൽ എട്ടുകളി മത്സരം സംഘടിപ്പിക്കുന്നു.

ഒക്ടോബർ ആറിന് രാവിലെ 9 മണി മുതൽ ആരംഭിക്കുന്ന പരിപാടിയിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് 15001 രൂപയും രണ്ടാം സ്ഥാനം നേടുന്നവർക്ക് 8001 രൂപയുമാണ് സമ്മാനം. 1500 രൂപയാണ് രജിസ്ട്രേഷൻ ഫീസ്.

രാവിലെ 9 മണി മുതൽ കുമ്മനം കുളപ്പുരക്കവലയിൽ നടക്കുന്ന എട്ടുകളി മത്സരത്തിന് ശേഷം വൈകിട്ട് 7 മണി മുതൽ കൊല്ലം ഷാഫി നയിക്കുന്ന സംഗീത സായാഹ്നവും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group