play-sharp-fill
ഹരിത കേരളം വീണ്ടെടുപ്പിന് കോട്ടയം മാത്യക : പി.തിലോത്തമൻ

ഹരിത കേരളം വീണ്ടെടുപ്പിന് കോട്ടയം മാത്യക : പി.തിലോത്തമൻ

സ്വന്തം ലേഖകൻ 

കോട്ടയം: തോടുകൾ വീണ്ടെടുത്തും തരിശ്ശ് നിലങ്ങളിൽ ക്യഷിയിറക്കിയും ഗ്രാമീണ ജല ടൂറിസം വികസിപ്പിച്ചും നദീ പുനർ സംയോജന പദ്ധതിയുടെ ഭാഗമായി നടക്കുന്ന പ്രക്യതിയുടെ വീണ്ടെടുപ്പ് കേരളത്തിനാകെ മാതൃകയാണ്.


പാത്താമുട്ടം പടിയറക്കടവിൽ ഉല്ലാസ തീരം ജനകീയ സമിതിയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ മൂന്ന് ദിവസമായി നടന്ന് വന്ന വയലരങ്ങ് ടൂറിസം മേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പനച്ചിക്കാട് പഞ്ചായത്ത് പ്രസിഡന്റ് ഇ.ആർ സുനിൽകുമാർ അദ്ധ്യക്ഷനായി. പദ്ധതി കോർഡിനേറ്റർ അഡ്വ.കെ.അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആർട്ടിസ്റ്റ് രാജേഷ് മണിമലയുടെ നേതൃത്വത്തിലുള്ള പോലിസ് ഒർക്കസ്ട്ര ടീമംഗങ്ങളുടെ സംഗീത ചിത്ര സമന്വയം, ചിങ്ങവനം നാട്യഗ്യഹ ഡാൻസ് അക്കാഡമിയുടെ ക്ലാസിക്കൽ ഡാൻസ്, കോട്ടയം റ്റി.എസ് അജിത് അവതരിപ്പിച്ച ജലതരംഗകച്ചേരി, കൂമ്പാടി ഫോക് മൂസിക് ബാന്റ് അവതരിപ്പിക്കുന്ന പരുന്താട്ടത്തോടെ മേളയ്ക്ക് സമാപനമായി.

സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ ശശിധരൻ, ഉല്ലാസ തീരം സെക്രട്ടറി വി.എസ് തോമസ്, ദിലീപ് വി. കൈമൾ, പി.രമേശ്, ഡോ.ജേക്കബ് ജോർജ്, കൃഷി.അസി.എൻഞ്ചിനിയർ മുഹമ്മദ് ഷെരിഫ്, പ്രദീപ് മാത്യു, പി.കെ മോഹനൻ, പനച്ചിക്കാട് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് റ്റി.കെ ഗോപാലകൃഷ്ണൻ, കോട്ടയം അർബൻ സഹകരണ ബാങ്ക് ഭരണ സമിതിയംഗം ബി.ശശികുമാർ തുടങ്ങിയവർ പങ്കെടുത്തു.