play-sharp-fill
ജില്ലയിലെ പച്ചത്തുരുത്ത് പദ്ധതി ഉദ്ഘാടനം ശനിയാഴ്ച്ച

ജില്ലയിലെ പച്ചത്തുരുത്ത് പദ്ധതി ഉദ്ഘാടനം ശനിയാഴ്ച്ച

സ്വന്തംലേഖകൻ

കോട്ടയം : പച്ചത്തുരുത്ത് പദ്ധതി ഉദ്ഘാടനം ഇന്ന്
ജൈവ വൈവിധ്യ സംരക്ഷണത്തിനു വേണ്ടി ഹരിത കേരളം മിഷന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് നടപ്പാക്കുന്ന പച്ചത്തുരുത്ത് പദ്ധതിക്ക് ജില്ലയില്‍ ഇന്ന് (ജൂണ്‍ 15) തുടക്കമാക്കും. കാഞ്ഞിരപ്പള്ളി അല്‍ഫീന്‍ പബ്ലിക് സ്കൂളില്‍ ഉച്ചയ്ക്ക് 1.45ന് ഹരിത കേരളം മിഷന്‍ എക്സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ ഡോ. ടി. എന്‍ സീമ പദ്ധതി ഉദ്ഘാടനം ചെയ്യും.
ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ബിനു സജീവ്, ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി. രമേഷ്, സോഷ്യല്‍ ഫോറസ്ട്രി പൊന്‍കുന്നം റേഞ്ച് ഓഫീസര്‍ എം.ടി ടോമി, പി.ടി.എ പ്രസിഡന്‍റ് മായാറാണി, പ്രിന്‍സിപ്പല്‍ വിനീത ജി. നായര്‍, അമീന പഴയതാവളം എന്നിവര്‍ സംസാരിക്കും.
അനുയോജ്യമായ സ്ഥലങ്ങള്‍ കണ്ടെത്തി തദ്ദേശീയമായ വൃക്ഷങ്ങളും മറ്റു സസ്യങ്ങളും ഉള്‍പ്പെടുന്ന ചെറു വനങ്ങള്‍ സജ്ജമാക്കുകയും സംരക്ഷിക്കുകയുമാണ് പച്ചത്തുരുത്ത് പദ്ധതിയിയിലൂടെ ലക്ഷ്യമിടുന്നത്.