video
play-sharp-fill
ചിത്ര രചനാ മത്സരം സംഘടിപ്പിച്ചു

ചിത്ര രചനാ മത്സരം സംഘടിപ്പിച്ചു

കാഞ്ഞിരപ്പള്ളി : ഹരിത കേരളം മിഷന്‍ നടപ്പിലാക്കുന്ന ഹരിത വിദ്യാലയത്തിന്‍റെ ഭാഗമായി കുട്ടികളില്‍ പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനുള്ള അവബോധം ഉണ്ടാക്കുന്നതിനായി കാഞ്ഞിരപ്പള്ളി അല്‍ഫീന്‍ സ്കൂളിലെ ഗ്രീന്‍ ടീമിന്‍റെ ആഭിമുഖ്യത്തില്‍ ചിത്ര രചനാ മത്സരം സംഘടിപ്പിച്ചു.
“SAY NO TO PLASTIC” എന്ന വിഷയത്തെ ആസ്പദമാക്കി കാഞ്ഞിരപ്പള്ളി സബ് ഇന്‍സ്പെക്ടര്‍ എം എസ് ഫൈസല്‍ ചിത്രം വരച്ച് ഉത്ഘാടനം നിര്‍വ്വഹിക്കുകയും പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ച് ക്ലാസ് എടുക്കുകയും ചെയ്തു.സബ് ഇൻസ്പെടര്‍ ഷിബു, പ്രിൻസിപ്പാൾ വിനീത ജി നായർ ,ഹരിത കേരളം മിഷന്‍റെ പ്രതിനിധികളായ അന്‍ഷാദ് ഇസ്മായില്‍ ,വിപിന്‍ രാജു,ഗ്രീന്‍ ടീമിന്‍റെ ക്യാപ്റ്റന്‍ ഷിജി സുപ്രകാശ്,അദ്ധ്യാപകരായ സുമി മോള്‍ ,ദീപാ സെസില്‍ എന്നിവര്‍ നേതൃത്വം നല്‍കി.. ഈ അദ്ധ്യാന വര്‍ഷം നീണ്ടു നില്‍ക്കുന്ന അനവധി പരിപാടികളാണ് സ്കൂള്‍ അധികൃതര്‍ ആസൂത്രണം ചെയ്തിരിക്കുന്നത് എന്ന് പ്രിൻസിപ്പാൾ അറിയിച്ചു.