കോട്ടയത്തെ ഹരിത സാക്ഷരത പദ്ധതി രാജ്യത്തിന് മാത്യക : പി.കെ സുധീർ ബാബു ഐ.എ.എസ്
സ്വന്തം ലേഖകൻ
കോട്ടയം: ഹരിത കേരളമിഷന്റെ ലക്ഷ്യപ്രാപ്തിക്കായി മീനച്ചിലാർ മീനന്തറയാർ കൊടുരാർ പുനർസംയോജന പദ്ധതി, മഹാത്മാഗാന്ധി സർവ്വകലാശാലാ, നാഷനൽ സർവ്വീസ് സ്കീം, നാട്ടകം ഗവ. കോളേജ്, കോട്ടയം നഗരസഭ, വാർഡ് കൗൺസിലർമാർ എന്നിവയുടെസംയുക്തസഹകരണത്താൽ കോട്ടയം ജില്ലയെ നൂറ് ശതമാനം ഹരിതസാക്ഷരമാക്കുന്നതിന്റെ ഭാഗമായി ഭവനങ്ങൾ തോറും നടത്തുന്ന ഹരിത സാക്ഷരത സർവ്വേ മറിയപ്പള്ളി മുട്ടത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടർ ശ്രി.പി.കെ സുധീർ ബാബു ഐ.എ.എസ്.
സർവ്വേഫോമിലൂടെ ഓരോ വീടുകളിലും 15 ചോദ്യങ്ങൾ ആണ് ചോദിക്കുന്നത്. നഗരസഭയുടെ 30,43,44 വാർഡുകളിലായി നടത്തുന്ന ഈ സർവ്വേ പൂർത്തിയായതിനു ശേഷം അടുത്ത ഘട്ടമായി ഇതിന്റെ പുരോഗതി അറിയുന്നതിനായുള്ള സർവ്വേ നടത്തും. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു സർവ്വേ നടത്തുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മറിയപ്പള്ളി മുട്ടത്ത് നടന്ന ചടങ്ങിൽ മഹാത്മഗാന്ധി സർവ്വകലാശാല പ്രൊ.വൈസ് ചാൻസിലർ പ്രെഫ.സി.റ്റി അരവിന്ദകുമാർ അദ്ധ്യക്ഷത വഹിച്ചു മീനച്ചിലാർ മീനന്തറയാർ കൊടുരാർ പുനർ സംയോജന പദ്ധതി കോർഡിനേറ്റർ അഡ്വ.കെ.അനിൽ കുമാർ മുഖ്യപ്രഭാഷണം നടത്തി, കൗൺസിലർ അരുൺ ഷാജി സ്വാഗതമാശംസിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ അരവിന്ദ് ആർ പ്രോജ്ക്ട് റിപ്പോർട്ടവതരിപ്പിച്ചു, ഗവ.കോളജ് പ്രിൻസിപ്പാൾ ദിലിപ് കുമാർ പി.ജി, ഡോ. പുന്നൻ കുര്യൻ വേങ്കടത്ത്, അഗ്രി.അസി.എഞ്ചിനീയർ മുഹമ്മദ് ഷെരീഫ്, എൻ.എസ്.എസ് വോളണ്ടിയർ സെക്രട്ടറി നവീന ബെഡ്സി ആനന്ദ്, പ്രിയാ അരവിന്ദ് തുടങ്ങിയവർ പങ്കെടുത്തു.