video
play-sharp-fill

ഹരിത കർമ്മ സേനയിലെ വനിതകളോട് മോശമായി പെരുമാറിയ വൈസ് ചെയർമാൻ  നീതി പാലിക്കുക; കോട്ടയം ന​ഗരസഭയിലേക്ക് ഹരികർമ്മയുടെ പ്രതിഷേധ മാർച്ച്

ഹരിത കർമ്മ സേനയിലെ വനിതകളോട് മോശമായി പെരുമാറിയ വൈസ് ചെയർമാൻ നീതി പാലിക്കുക; കോട്ടയം ന​ഗരസഭയിലേക്ക് ഹരികർമ്മയുടെ പ്രതിഷേധ മാർച്ച്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ഹരിതകർമ്മ സേനയോട് മോശമായി പെരുമാറിയ വൈസ് ചെയർമാൻ ഡി ​ഗോപകുമാർ നീതി പാലിക്കുക എന്ന ആവശ്യവുമായി കോട്ടയം ന​ഗരസഭയിലേക്ക് ഹരിത കർമ്മസേനയുടെ പ്രതിഷേധ മാർച്ച്.


വൈസ് ചെയർമാന്റെ വ്യാപാര സ്ഥാപനത്തിൽ നിന്നും പ്ലാസ്റ്റിക്കും യൂസർഫീയും നല്കാതെയും മറ്റ് കടകളിൽ നിന്ന് ഇവ ശേഖരിക്കുന്നതിനിടയിൽ വാങ്ങുന്നതിനിടയിൽ നിങ്ങൾ നോക്കുകൂലിയാണോ വാങ്ങുന്നതെന്നും, ഇത്തരത്തിൽ പ്രവർത്തിച്ചാൽ നിങ്ങൾ കൈപ്പറ്റിയ പണം തിരികെ വാങ്ങിക്കുമെന്നും ഭീഷണിപ്പെടുത്തി.

പൊതു സ്ഥലത്ത് തങ്ങളോട് സ്ത്രീകൾ എന്ന പരി​ഗണനപോലുമില്ലാതെ വളരെ മോശമായാണ് വൈസ് ചെയർമാൻ പെരുമാറിയതെന്നും ഹരിത കർമ്മ സേനയിൽ അം​ഗങ്ങൾ പറഞ്ഞു. ഇതിനെതിരെ തങ്ങൽ ശക്തമായി പ്രതികരിക്കുന്നു.

വൈസ്സ് ചെയർമാൻ ​ഗോപകുമാറിന്റെ വ്യാപാരസ്ഥാപനത്തിൽ നിന്നും പ്ലാസ്റ്റിക്കും യൂസർ ഫീയും നല്കുന്നതുവരെ ജൂലൈ ഒന്നുമുതൽ അനിശ്ചിതകാലത്തേക്ക് തങ്ങൾ ഇനി ന​ഗരത്തിലെ മാലിന്യങ്ങൾ ശേഖരിക്കില്ലെന്നും ഹരിത കർമ്മ സേന പറഞ്ഞു.

ഹരിത കർമ്മസേനയ്ക്ക് സംരക്ഷണം നല്കേണ്ട അധികാരികൾ തന്നെ തങ്ങളോട് മോശമായി പെരുമാറുന്ന അവസ്ഥയാണ് നിലവിലുളളത്. ഇതിനെതിരെ അധികാരികളുടെ ഭാ​ഗത്തുനിന്ന് നീതുപൂർവ്വമായ ഒരു നടപടി തങ്ങൾക്ക് ലഭിക്കണമെന്ന് അം​ഗങ്ങൾ ശക്തമായി ആവശ്യപ്പെട്ടു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് ​ഗാന്ധിസ്ക്വയറിൽ നിന്നും ആരംഭിച്ച മാർച്ച് ന​ഗരസഭയിലെത്തി. ചെയർപേഴ്സൺ അവധിയായതിനാൽ ചർച്ച നടത്താതെ ഹരിതകർമ്മ സേനാം​ഗങ്ങൾ സെക്രട്ടറിയെ കാണാൻ ചെയർപേഴ്സന്റെ ഓഫിസിനു മുന്നിൽ മുദ്രാവാക്യ വിളികളുമായി കാത്തുനിന്നു . കോട്ടയത്തെ രണ്ട് കൺസോഷ്യലിന്റേയും 84 അം​ഗങ്ങൾ മാർച്ചിൽ പങ്കെടുത്തു.