ഹരിതകർമസേനാംഗങ്ങളുടെ പത്തരമാറ്റ് സത്യസന്ധത;കടുത്തുരുത്തിയിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കാൻ നടക്കുന്നതിനിടെ കിട്ടിയ പഴ്സ് ഉടമയ്ക്ക് തിരികെ നൽകി ഹരിതകർമസേനാംഗങ്ങൾ

Spread the love

കടുത്തുരുത്തി : കടുത്തുരുത്തിയിൽ വീടുകളിൽ നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കാൻ നടക്കുന്നതിനിടെ വഴിയിൽ കിടന്നു കിട്ടിയ പഴ്‌സും പണവും ഉടമയ്ക്കു മടക്കിനൽകി ഹരിതകർമസേനാംഗങ്ങളുടെ പത്തരമാറ്റ് സത്യസന്ധത.

കല്ലറ പഞ്ചായത്തിലെ രണ്ടാംവാർഡിലെ ഹരിതകർമ സേനാംഗങ്ങളായ അംബിക വിജയനും വിജി ബാബുവുമാണ് ഏവരുടെയും പ്രശംസ പിടിച്ചുപറ്റിയത്.

വീടുകളിൽ നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്നതിനായി പോകുന്നതിനിടെയാണ് വഴിയിൽ കിടന്നു ഇവർക്ക് പേഴ്‌സും 7620 രൂപയും ലഭിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന്റെ യഥാർത്ഥ ഉടമ കളമ്പുകാട്ട് വീട്ടിൽ കല്യാണിയമ്മയുടെ മകൻ അനീഷിന്റേതാണെന്ന് മനസ്സിലാക്കിയതോടെ ഇരുവരും പഴ്‌സും പണവും അനീഷിന് കൈമാറി.

കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യുന്നവരാണെങ്കിലും ഇരുവരുടെയും സത്യസന്ധതയെ അഭിനന്ദിക്കുന്നതായി പഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കൽ പറഞ്ഞു.