video
play-sharp-fill
മാലിന്യവിമുക്ത നവകേരളം : എക്സൈസ്  ഓഫീസുകൾ മലിന്യമുക്ത ഹരിത ഓഫീസുകളാക്കുന്നതിൻ്റെ ഭാഗമായുള്ള ജില്ലാതല ക്യാംപയിൻ നഗരസഭാ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു

മാലിന്യവിമുക്ത നവകേരളം : എക്സൈസ്  ഓഫീസുകൾ മലിന്യമുക്ത ഹരിത ഓഫീസുകളാക്കുന്നതിൻ്റെ ഭാഗമായുള്ള ജില്ലാതല ക്യാംപയിൻ നഗരസഭാ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു

കോട്ടയം : കേരളം സമ്പൂർണ്ണ ശുചിത്വ സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി എല്ലാ എക്‌സൈസ് ഓഫീസും മലിന്യമുക്ത ഹരിത എക്സൈസ് ഓഫീസുകളാക്കുന്നതിനായുള്ള ക്യാംപയിന്റെ ജില്ലാ തല ഉദ്ഘാടനം എക്സൈസ് കോപ്ലക്സിൽ വച്ച് നടന്ന ചടങ്ങിൽ കോട്ടയം നഗരസഭാ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.

മുഴുവൻ എക്സൈസ് ഓഫീസുകളിലെയും മാലിന്യം നിർമാർജനം ചെയ്യുന്നതിനായി നടപടികൾ സ്വീകരിക്കുമെന്നും ചെയർപേഴ്സൺ പറഞ്ഞു.

 

അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ റ്റി ഒ സൂരജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോട്ടയം ഡപ്യൂട്ടി എക്സൈസ് കമ്മീഷണർ മുഖ്യപ്രഭാഷണം നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാർഡ് കൗൺസിലർ ജയമോൾ ജോസഫ് , കോട്ടയം ടൗൺ എൽ .പി സ്കൂൾ ഹെഡ് മിസ്ട്രസ്സ് പ്രീത എ ഡി , എക്സൈസ് സ്റ്റാഫ് അസോസിയേഷൻ ട്രഷറർ ജയ് മോൻ പി ജെ , എക്സൈസ് ഇൻസ്പെക്ടർ അഖിൽ എ, എന്നിവർ പ്രസംഗിച്ചു.

എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ രാജേഷ് പി ജി സ്വാഗതവും എക്സൈസ് ഇൻസ്പെക്ടർ കെ. രാജീവ് നന്ദിയും പറഞ്ഞു.